Home> India
Advertisement

നീറ്റ് പരീക്ഷയുടെ രണ്ടാം ഘട്ടത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു

നീറ്റ് പരീക്ഷയുടെ രണ്ടാം ഘട്ടത്തിന്  ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു

മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിനായുള്ള നീറ്റ് പരീക്ഷയുടെ രണ്ടാം ഘട്ടത്തിന്  സി .ബി .എസ് .ഇ ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.. പരീക്ഷാര്‍ഥികള്‍ക്ക് www.aipmt.nic.in എന്ന വെബ്സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കാം പരീക്ഷയുടെ സിലബസ്സ് ,യോഗ്യത തുടങ്ങിയ എല്ലാ വിശദാംശങ്ങളും വെബ്സൈറ്റിലുണ്ട് .അപേക്ഷ സമര്‍പ്പിക്കും മുന്‍പ് മേല്‍പ്പറഞ്ഞ വിശദാംശങ്ങള്‍ വായിച്ച് നോക്കേണ്ടതാണ്. ഈ വര്‍ഷം ജൂലൈ 24 നാണ് രണ്ടാം ഘട്ട പരീക്ഷ നിശ്ചയിച്ചിരിക്കുന്നത് .

കഴിഞ്ഞ  (നീറ്റ്) പരീക്ഷ നടപ്പാക്കുന്നത് മാറ്റിവയ്ക്കുന്ന കേന്ദ്രസര്‍ക്കാരിന്‍റെ ഓർഡിനൻസിന് രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നു ഏകീകൃത പൊതുപ്രവേശന പരീക്ഷയിൽ നിന്ന് സംസ്ഥാനങ്ങൾ നടത്തുന്ന പരീക്ഷകൾക്ക് ഈ വർഷത്തേക്ക് ഇളവുനൽകാനാണ് ഓർഡിനൻസ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. ഈ വർഷം മുതൽ പ്രവേശനത്തിനു നീറ്റ് മാത്രമായിരിക്കും മാനദണ്ഡമെന്ന നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരിന്നു. അതിനെ ഭാഗികമായി മറികടന്നുകൊണ്ടാണ് ഓർഡിനൻസ് ഇറക്കിയത്. ഈ വര്‍ഷം ഇഷ്ട്ടമുള്ള സംസ്ഥാനങ്ങള്‍ മാത്രം ദേശീയ ഏകീകൃത പരീക്ഷയുടെ ഭാഗമായാല്‍ മതിയെന്ന തരത്തിലാണ്   ഓർഡിനൻസ് പാസ്സാക്കിയത്.  

Read More