Home> India
Advertisement

വിശ്വാസത്തിന്‍റെ ചരട് കൊലക്കയറായി;ഒരു വയസുള്ള കുട്ടി മരിച്ചു

ഉത്തര്‍പ്രദേശിലെ ശാമാലിയില്‍ കണ്ണ് തട്ടാതിരിക്കാന്‍ കുട്ടിയുടെ കഴുത്തില്‍ കെട്ടിയ ചരട് മുറുകി ഒരു വയസുള്ള കുട്ടി മരിച്ചു.ബേബി കാരിയറില്‍ ഇരുന്ന് ഉറങ്ങിയ കുട്ടി താഴെ വീണപ്പോള്‍ കഴുത്തില്‍ കെട്ടിയിരുന്ന ചരട് കാരിയറില്‍ കുരുങ്ങിയാണ് അപകടം ഉണ്ടായത്.

വിശ്വാസത്തിന്‍റെ ചരട് കൊലക്കയറായി;ഒരു വയസുള്ള കുട്ടി മരിച്ചു

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ശാമാലിയില്‍ കണ്ണ് തട്ടാതിരിക്കാന്‍ കുട്ടിയുടെ കഴുത്തില്‍ കെട്ടിയ ചരട് മുറുകി ഒരു വയസുള്ള കുട്ടി മരിച്ചു.ബേബി കാരിയറില്‍ ഇരുന്ന് ഉറങ്ങിയ കുട്ടി താഴെ വീണപ്പോള്‍ കഴുത്തില്‍ കെട്ടിയിരുന്ന ചരട് കാരിയറില്‍ കുരുങ്ങിയാണ് അപകടം ഉണ്ടായത്.

സംഭവ സമയത്ത് ടെറസില്‍ നിന്ന മാതാപിതാക്കള്‍ ടെറസില്‍ നിന്ന് താഴേക്ക് വന്നപ്പോള്‍ കാണുന്നത് കഴുത്തില്‍ ചരട് കുരുങ്ങി താഴേക്ക് വീണ് കിടക്കുന്ന കുട്ടിയെയാണ്.കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഉത്തര്‍ പ്രദേശില്‍ നേരത്തെയും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.കണ്ണ് തട്ടാതിരിക്കാന്‍ കുട്ടികളുടെ കഴുത്തില്‍ കറുത്ത ചരട് കെട്ടുന്നത് ഇവിടത്തെ ജനങ്ങള്‍ വിശ്വാസത്തിന്‍റെ ഭാഗമായാണ് കാണുന്നത്.

 

Read More