Home> India
Advertisement

ജമ്മു-കശ്മീര്‍ ഏറ്റുമുട്ടല്‍: ഒരു തീവ്രവാദിയെ സൈന്യം വധിച്ചു

പ്രദേശംവളഞ്ഞ ശേഷം സൈന്യം തീവ്രവാദികള്‍ക്ക് വേണ്ടി നടത്തിയ പരിശോധനയ്ക്കിടെയായിരുന്നു ഏറ്റുമുട്ടല്‍.

ജമ്മു-കശ്മീര്‍ ഏറ്റുമുട്ടല്‍: ഒരു തീവ്രവാദിയെ സൈന്യം വധിച്ചു

ശ്രീനഗര്‍: കശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് സ്ഥലത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്. 

ഏറ്റുമുട്ടലിനെ തുടര്‍ന്ന് സ്ഥലത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്. അര്‍ദ്ധ രാത്രിയോടെയാണ് സൈന്യവും ഭീകരരുമായി ഏറ്റുമുട്ടലുണ്ടാകുന്നത്. ഭീകരാക്രമണമുണ്ടായ പുല്‍വാമയ്ക്ക് സമീപമുള്ള സോപോറിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

പ്രദേശംവളഞ്ഞ ശേഷം സൈന്യം തീവ്രവാദികള്‍ക്ക് വേണ്ടി നടത്തിയ പരിശോധനയ്ക്കിടെയായിരുന്നു ഏറ്റുമുട്ടല്‍. പരിശോധനയ്ക്കിടെ സൈനികര്‍ക്ക്‌നേരെ ഒളിച്ചിരുന്ന തീവ്രവാദികള്‍ വെടിവയ്ക്കുകയായിരുന്നു. ഇതോടെ സൈന്യം തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ തുടരുന്നതായി അധികൃതര്‍ അറിയിച്ചു.

പുല്‍വാമയിലെ ഭീകരാക്രമണ മാതൃകയില്‍ ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വരുന്ന രണ്ട് ദിവസത്തിനുള്ളില്‍ സൈന്യത്തിന് നേരെ ജയ്ഷെ മുഹമ്മദ് തീവ്രവാദികള്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലത്തെ ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. റിപ്പോര്‍ട്ടുകലുടെ അടിസ്ഥാനത്തില്‍ രണ്ടോ മൂന്നോ തീവ്രവാദികള്‍ അവിടെ ഉണ്ടെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭ്യമല്ല.

Read More