Home> India
Advertisement

Cylinder Blast: ഡൽഹിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു മരണം; മൂന്ന് പേർക്ക് പരിക്ക്

ഡൽഹി സദാർ ബസാറിലാണ് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. അപകടത്തിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Cylinder Blast: ഡൽഹിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു മരണം; മൂന്ന് പേർക്ക് പരിക്ക്

ന്യൂഡൽഹി: ഡൽഹിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഡൽഹി സദാർ ബസാറിലുള്ള വീട്ടിലാണ് അപകടമുണ്ടായത്. ശനിയാഴ്ച (ജനുവരി 7) വൈകുന്നേരം ആറരയോടെയാണ് അപകട വിവരം അ​ഗ്നിശമന സേനയ്ക്ക് ലഭിക്കുന്നത്. തുടർന്ന് അ​ഗ്നിശമന സേനയെത്തി രക്ഷാപ്രവർത്തനം നടത്തി. അപടത്തിൽ 35കാരൻ കൊല്ലപ്പെട്ടു. മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മദ്യം വാങ്ങാന്‍ ഇനി ലൈസന്‍സ് വേണം; 21 വയസ്സ് തികയാത്തവര്‍ക്ക് വില്‍ക്കരുതെന്ന് മദ്രാസ് ഹൈക്കോടതി

മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിർദേശം. മദ്യം വാങ്ങാൻ ലൈസൻസ് നിർബന്ധമാക്കണമെന്നാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. 21 വയസ്സ് തികയാത്തവർക്ക് മദ്യം വിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ലൈസൻസ് ഏർപ്പെടുത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ലൈസൻസ് ഉള്ളവർക്ക് മാത്രമേ മദ്യം വാങ്ങാനും കഴിക്കാനും പറ്റുകയുള്ളൂവെന്ന് ഉറപ്പാക്കുകയും വേണമെന്നും കോടതി നിർദേശിച്ചു.

പ്രായപൂര്‍ത്തിയെത്തിയിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ പലരും മദ്യത്തിന് അടിമയാകുകയും മദ്യാസക്തി വര്‍ധിക്കുകയും ചെയ്യുന്നത് ചൂണ്ടിക്കാട്ടിയാണ് മദ്യവില്‍പ്പനയ്ക്ക് നിയന്ത്രണം വേണമെന്ന് കോടതി പറഞ്ഞിരിക്കുന്നത്. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനും പൊലീസ് മേധാവിക്കും നിര്‍ദേശം നല്‍കുന്ന കാര്യം പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. 

Also Read: Shiv Nadar: 2022 ൽ ചാരിറ്റിക്കുവേണ്ടി മാത്രം 1161 കോടി ചിലവാക്കിയ തമിഴ് നാട്ടുകാരൻ; നടത്തുന്നത് ഇന്ത്യയിലെ വൻകിട ടെക് കമ്പനികളിലൊന്ന്

 

ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 10വരെ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടാസ്മാക് മദ്യശാലകളുടെ വില്‍പ്പനസമയം ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി എട്ടുവരെയാക്കി ചുരുക്കണമെന്നും കോടതി നിര്‍ദേശം നൽകിയിട്ടുണ്ട്. ജസ്റ്റിസ് ആര്‍ മഹാദേവന്റെയും ജസ്റ്റിസ് സത്യനാരായണ പ്രസാദിന്റെയും ബെഞ്ചാണ് നിര്‍ദേശങ്ങൾ മുന്നോട്ടു വച്ചിരിക്കുന്നത്. 

ബാര്‍, പബ്ബ്, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടാസ്മാക് മദ്യശാലകള്‍ എന്നിവയുടെ പ്രവര്‍ത്തനസമയം കുറയ്ക്കണമെന്നും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം വില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുള്ള രണ്ടുഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിര്‍ദേശങ്ങള്‍. മദ്യത്തിന്റെ ഉപഭോഗം നിയന്ത്രിക്കേണ്ടതും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കേണ്ടതും സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കോടതി  വ്യക്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More