Home> India
Advertisement

കശ്മീരില്‍ ഈദ് ദിനത്തിലും കര്‍ഫ്യൂ; നിരീക്ഷണത്തിന് സൈന്യവും ഡ്രോണുകളും

ചരിത്രത്തിലാദ്യമായി ഈദ് ദിനത്തില്‍ കശ്മീരില്‍ കര്‍ഫ്യൂ . ആള്‍ക്കൂട്ടം ഉള്‍പ്പെടെയുള്ളവ നിരോധിച്ചിട്ടുള്ളതിനാല്‍ വിഖ്യാതമായ ഹസ്രത്ബാല്‍ പള്ളിയില്‍ ഈദ് പ്രാര്‍ത്ഥനകള്‍ നടക്കാനുള്ള സാഹചര്യവും കുറവാണ്. ആഘോഷവും ജനത്തിരക്കുമില്ലാതെ നഗരങ്ങള്‍ ഒഴിഞ്ഞു കിടക്കുന്ന കാഴ്ചയാണ് ശ്രീനഗര്‍ അടക്കമുള്ള നഗരങ്ങളിലുള്ളത്. കശ്മിരിലെ 10 ജില്ലകളിൽ കൂടി കർഫ്യു വ്യാപിപ്പിച്ചിട്ടുണ്ട്.

കശ്മീരില്‍ ഈദ് ദിനത്തിലും കര്‍ഫ്യൂ; നിരീക്ഷണത്തിന് സൈന്യവും ഡ്രോണുകളും

ശ്രീനഗര്‍: ചരിത്രത്തിലാദ്യമായി ഈദ് ദിനത്തില്‍  കശ്മീരില്‍ കര്‍ഫ്യൂ . ആള്‍ക്കൂട്ടം ഉള്‍പ്പെടെയുള്ളവ നിരോധിച്ചിട്ടുള്ളതിനാല്‍ വിഖ്യാതമായ ഹസ്രത്ബാല്‍ പള്ളിയില്‍ ഈദ് പ്രാര്‍ത്ഥനകള്‍ നടക്കാനുള്ള സാഹചര്യവും കുറവാണ്. ആഘോഷവും ജനത്തിരക്കുമില്ലാതെ നഗരങ്ങള്‍ ഒഴിഞ്ഞു കിടക്കുന്ന കാഴ്ചയാണ് ശ്രീനഗര്‍ അടക്കമുള്ള നഗരങ്ങളിലുള്ളത്. കശ്മിരിലെ 10 ജില്ലകളിൽ കൂടി കർഫ്യു വ്യാപിപ്പിച്ചിട്ടുണ്ട്.

അതേസമയം ഈദ് നമസ്ക്കാരവും പ്രാര്‍ത്ഥനകളും പ്രാദേശിക മോസ്ക്കുകളില്‍ ആക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചന്തകളും തെരുവുകളും വിജനമായി കിടക്കുകയാണ്. ബേക്കറികളും പലഹാരക്കടകളും അടഞ്ഞുകിടക്കുകയാണ്.ആടു വില്‍പ്പനക്കാരും വില്‍പ്പന കുറഞ്ഞതിനെ തുടര്‍ന്ന് പ്രതിസന്ധിയിലാണ്. ഈദിന് ബലി നല്‍കാനുള്ള ആടുകളുമായി ഒരു വര്‍ഷമായി കാത്തിരിക്കുന്ന കര്‍ഷകര്‍ക്ക് ഇടപാടുകാരെ കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയിലാണ്.

അതേസമയം,  ജൂലൈ 8 ന്  ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി സൈനിക ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ശേഷം ഉണ്ടായ സംഘര്‍ഷം കലാപത്തില്‍ ഇതുവരെ 80 പേരാണ് കൊല്ലപ്പെട്ടത്. 10,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമ പശ്ചാത്തലത്തില്‍ സൈന്യത്തെ വിന്യസിപ്പിച്ചിട്ടുണ്ട്.  ഈയാഴ്ച സര്‍വകക്ഷിസംഘം കശ്മീര്‍ സന്ദര്‍ശിച്ചു പ്രശ്നത്തിനു പരിഹാരമുണ്ടാക്കാന്‍ ശ്രമിച്ചങ്കെിലും പരാജയപ്പെട്ടിരുന്നു.

അക്രമ സാധ്യതയുള്ള പ്രദേശങ്ങളെല്ലാം സൈന്യത്തിന്‍റെ പിടിയിലാണ്. ആകാശ നിരീക്ഷണത്തിന് ഹെലികോപ്റ്ററും പൈലറ്റില്ലാ വിമാനങ്ങളും ഉപയോഗിക്കുന്നുണ്ട്. ഇന്‍റര്‍നെറ്റ് ടെലികോം സേവനങ്ങള്‍ക്ക് നേരത്തേ തന്നെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരോധനാജ്ഞയ്ക്കെതിരേ പ്രതിപക്ഷവും രംഗത്ത് വന്നിട്ടുണ്ട്. മെഹ്ബൂബ മുഫ്ത്തി സര്‍ക്കാരിന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ശേഷിയില്ലെന്നതാണ് പ്രധാന ആരോപണം.

Read More