Home> India
Advertisement

Omicron | ഒമിക്രോണി‍ന്റെ ഉപവിഭാ​ഗവും ഇന്ത്യയിൽ വ്യാപിക്കുന്നതായി റിപ്പോർട്ട്

മിക്രോൺ ഇന്ത്യയിൽ സമൂഹ വ്യാപനത്തിലേക്ക് കടന്നതായി കഴിഞ്ഞ ദിവസം ഇൻസാകോ​ഗ് വ്യക്തമാക്കിയിരുന്നു.

Omicron | ഒമിക്രോണി‍ന്റെ ഉപവിഭാ​ഗവും ഇന്ത്യയിൽ വ്യാപിക്കുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി‌: കോവിഡിന്റെ പുതിയ ഉപ വകഭേദമായ ബിഎ. 2 ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളിൽ പടരുന്നതായി ​ഗവേഷകർ. ഒമിക്രോണിന്റെ ആദ്യ രൂപത്തെക്കാൾ പകർച്ച ശേഷി കൂടിയതാണ് ഈ പുതിയ വൈറസ് എന്ന് ​ഗവേഷകർ വ്യക്തമാക്കുന്നു. ഒമിക്രോൺ ഇന്ത്യയിൽ സമൂഹ വ്യാപനത്തിലേക്ക് കടന്നതായി കഴിഞ്ഞ ദിവസം ഇൻസാകോ​ഗ് വ്യക്തമാക്കിയിരുന്നു.

അതേസമയം, യൂറോപ്പിൽ ഇപ്പോഴുള്ള ഒമിക്രോൺ തരംഗത്തോടെ കോവിഡിന്റെ രൂക്ഷത അവസാനിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ ഡയറക്ടർ അറിയിച്ചു. മാർച്ചോടെ യൂറോപ്പിലെ 60 ശതമാനം ആളുകളും രോഗികളാകും. എല്ലാവരും വാക്സിൻ എടുത്തവരോ രോഗം വന്നു പോയവരോ ആകുന്നതോടെ വ്യാപനം ഇല്ലാതാകുമെന്ന് ഡബ്ല്യുഎച്ച്ഒയുടെ യൂറോപ്യൻ ഡയറക്ടർ ഹാൻസ് ക്ലോ​ഗ് വ്യക്തമാക്കി.

ALSO READ: Covid update India | രാജ്യത്ത് 3,06,064 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു; സജീവ കോവിഡ് കേസുകൾ 22,49,335 ആയി

ഇന്ത്യയില്‍ ഇപ്പോൾ നടക്കുന്നത് ഒമിക്രോണിന്‍റെ സമൂഹ വ്യാപനമാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ വിലയിരുത്തൽ.  ഒമിക്രോൺ സമൂഹ വ്യാപനമായി എന്നാണ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതിയുടെ കണ്ടെത്തൽ. മെട്രൊ നഗരങ്ങളിൽ ഒമിക്രോൺ വ്യാപനം കൂടി. ഇപ്പോൾ നടക്കുന്നത് സമൂഹ വ്യാപനമാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതി വിലയിരുത്തുന്നത്. ജെനോം സീക്വൻസിങ് കൺസോർശ്യത്തിന്റെ റിപ്പോർട്ടിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More