Home> India
Advertisement

Omicron | ഒമിക്രോൺ; അവ​ഗണിക്കാൻ പാടില്ലാത്ത രണ്ട് പുതിയ രോ​ഗലക്ഷണങ്ങൾ

രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 1,700 ആയി വർധിച്ചു.

Omicron | ഒമിക്രോൺ; അവ​ഗണിക്കാൻ പാടില്ലാത്ത രണ്ട് പുതിയ രോ​ഗലക്ഷണങ്ങൾ

ന്യൂഡൽഹി: കോവിഡിന്റെ ഡെൽറ്റ വകഭേദത്തിന് പിന്നാലെ പുതിയ വകഭേദമായ ഒമിക്രോണും വ്യാപകമായി പകരുകയാണ്. മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോൺ വരും ദിവസങ്ങളിൽ കൂടുതൽ വ്യാപിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 1,700 ആയി വർധിച്ചു.

മഹാരാഷ്ട്രയിലാണ് കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 510 ഒമിക്രോൺ കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒമിക്രോൺ അസാധാരണമായ മ്യൂട്ടേഷനുകളുള്ള കൂടുതൽ പരിവർത്തനം സംഭവിച്ച കോവിഡ് വകഭേദമാണ്. കഴിഞ്ഞ രണ്ട് വർഷമായി വ്യാപിച്ച മറ്റ് വകഭേദങ്ങളിൽ നിന്ന് ഇത് വളരെ വ്യത്യസ്തമാണ്. 

ഒമിക്രോണിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

തലവേദന, ക്ഷീണം, മൂക്കൊലിപ്പ് തുടങ്ങിയ ജലദോഷത്തിന് സമാനമായ അവസ്ഥകൾ നിങ്ങൾക്കുണ്ടെങ്കിൽ ഒമിക്രോൺ ബാധിച്ചിരിക്കാൻ സാധ്യതയുണ്ട്. ഓക്കാനം, വിശപ്പില്ലായ്മ എന്നീ പുതിയ രോ​ഗലക്ഷണങ്ങളും ഒമിക്രോൺ ബാധിതരിൽ കണ്ട് വരുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. കോവിഡ് ലക്ഷണങ്ങളിൽ സാധാരണയായി ഉയർന്ന താപനില, തുടർച്ചയായ ചുമ, മണമോ രുചിയോ നഷ്ടപ്പെടുക എന്നിവയാണ് പ്രധാനമായും ഉള്ളത്.

ALSO READ: Covid updates India | രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 33,750 പുതിയ കോവിഡ് കേസുകൾ; ഒമിക്രോൺ കേസുകൾ 1,700 ആയി

ഒമിക്രോൺ ബാധിച്ചവരിൽ ചിലർക്ക് ഓക്കാനം, നേരിയ താപനില, തൊണ്ടവേദന, തലവേദന എന്നിവ ഉണ്ടായിരുന്നുവെന്ന് ലണ്ടനിലെ കിംഗ്‌സ് കോളേജിലെ ജനിതക എപ്പിഡെമിയോളജി പ്രൊഫസറായ ടിം സ്പെക്‌ടറുടെ അഭിപ്രായപ്പെടുന്നു. ചുമ, ക്ഷീണം, മൂക്കൊലിപ്പ് എന്നിവയാണ് ഒമിക്രോൺ വേരിയന്റിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ. ചില കേസുകളിൽ, ഛർദ്ദിയും ഒരു ലക്ഷണമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
Read More