Home> India
Advertisement

Omicron | ഒമിക്രോൺ വ്യാപനം; ആഫ്രിക്കയ്ക്ക് സഹായവുമായി ഇന്ത്യ

ആഫ്രിക്കൻ രാജ്യങ്ങൾക്ക് മരുന്നടക്കമുള്ള സഹായം ഇന്ത്യ വാഗ്ദാനം ചെയ്തു.

Omicron | ഒമിക്രോൺ വ്യാപനം; ആഫ്രിക്കയ്ക്ക് സഹായവുമായി ഇന്ത്യ

ന്യൂഡൽഹി: കോവിഡിന്റെ (Covid) പുതിയ വകഭേദമായ ഒമിക്രോൺ (Omicron) വ്യാപിക്കുന്ന സാഹചര്യത്തിൽ ആഫ്രിക്കയ്ക്ക് സഹയവുമായി ഇന്ത്യ. ആഫ്രിക്കൻ രാജ്യങ്ങൾക്ക് (African countries) മരുന്നടക്കമുള്ള സഹായം ഇന്ത്യ (India) വാഗ്ദാനം ചെയ്തു.

ജീവൻ രക്ഷാമരുന്നുകളും പരിശോധന കിറ്റുകളും, വെലേറ്ററുകളുമടക്കമുള്ള സഹായങ്ങൾ നൽകാമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതോടൊപ്പം ജീൻ പഠനത്തിലും ഗവേഷണത്തിലും ഇന്ത്യ സഹകരണം വാഗ്ദാനം ചെയ്തു.

ALSO READ: Omicron Covid Variant : ഒമിക്രോൺ കോവിഡ് വകഭേദം; രോഗം പിടിച്ച് നിർത്താൻ ലോകം നെട്ടോട്ടം ഓടുന്നു

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ അതീവ ജാ​ഗ്രതയിലാണ് ലോക രാജ്യങ്ങൾ. ഒമിക്രോൺ വകഭേദം കണ്ടെത്തിയതിന് പിന്നാലെ രോഗം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പല രാജ്യങ്ങളും യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഒമിക്രോണിന് ഡെൽറ്റ വകഭേദത്തേക്കാൾ വേ​ഗത്തിൽ പടരാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വക ഭേദം എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചത്. ദക്ഷിണാഫ്രിക്കൻ കോവിഡ്  വകഭേദം യൂറോപ്പിലും കണ്ടെത്തിയതോടെ ലോക രാഷ്ട്രങ്ങള്‍ വീണ്ടും ആശങ്കയിലായിരിക്കുകയാണ്.

ALSO READ: Omicron covid variant | ന്യൂയോർക്കിൽ കോവിഡ് കേസുകളിൽ വർധന; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൂടുതൽ അപകടകാരിയായ കൊറോണ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ നിരവധി രാജ്യങ്ങൾ ആഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക്  ഏര്‍പ്പെടുത്തി.  യുകെ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, ജപ്പാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് ആഫ്രിക്കയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More