Home> India
Advertisement

ഒല, ഊബര്‍ ടാക്‌സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

ഒല, ഊബര്‍ ടാക്‌സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

മുംബൈ: ന്യൂഡല്‍ഹി,ബംഗളൂരു,ഹൈദരാബാദ്, പുനെ, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ ഒല, ഊബര്‍ ടാക്‌സി ഡ്രൈവര്‍മാര്‍ തീരുമാനിച്ച അനിശ്ചിത കാല സമരം ആരംഭിച്ചു. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ ഭാഗമായ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ വാഹതുക് സേനയാണ് പണിമുടക്കിന് ആദ്യം ആഹ്വാനം ചെയ്തത്.

സര്‍വീസ് ആരംഭിക്കുമ്പോള്‍ ഒലയും ഊബറും ഡ്രൈവര്‍മാര്‍ക്ക് വന്‍ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നെങ്കിലും ഒന്നും നടപ്പാക്കിയില്ലെന്നാണ് ഡ്രൈവര്‍മാര്‍ ആരോപ്പിക്കുന്നത്. ഓരോരുത്തരും അഞ്ച് മുതല്‍ ഏഴ് ലക്ഷം വരെ രൂപ മുടക്കിയാണ് ടാക്സി ഏടുത്തത്. മാസം തോറും ഒന്നരലക്ഷം രൂപെയങ്കിലും സമ്പാദിക്കാനാവുമെന്നായിരുന്നു കണക്കുകൂട്ടല്‍ എന്നാല്‍ ആവശ്യത്തിന് ഓട്ടം ലഭിക്കാത്തതിനാല്‍ പലരും നഷ്ടത്തിലാണ്.

ഇത് പരിഹരിക്കാന്‍ ശ്രമിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. വിഷയത്തില്‍ ഒലയുടെയോ ഊബറിന്‍റെയോ പ്രതികരണങ്ങള്‍ പുറത്തുവന്നിട്ടില്ല. അതേസമയം ഓണ്‍ലൈന്‍ ടാക്‌സികള്‍ പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ മറ്റ് ടാക്‌സികളും, ഓട്ടോ ടാക്‌സികളും നിരക്ക് കുത്തനെ ഉയര്‍ത്തിയതായും പരാതികളുണ്ട്.

Read More