Home> India
Advertisement

ഒറ്റ-ഇരട്ട വാഹന ക്രമീകരണം: ഡല്‍ഹി സര്‍ക്കാരിനെ വിമര്‍ശിച്ച് ഹരിത ട്രിബ്യൂണല്‍

മലിനീകരണം നിയന്ത്രിക്കാന്‍ ഒറ്റ-ഇരട്ട വാഹന ക്രമീകരണം പ്രഖ്യാപിച്ച ഡല്‍ഹി സര്‍ക്കാരിനെ വിമര്‍ശിച്ച് ദേശീയ ഹരിത ട്രിബ്യൂണല്‍. വൈകിയ തീരുമാനം ഗുണത്തേക്കാളേറെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണെന്ന് ട്രിബ്യൂണല്‍ വിലയിരുത്തി.

ഒറ്റ-ഇരട്ട വാഹന ക്രമീകരണം: ഡല്‍ഹി സര്‍ക്കാരിനെ വിമര്‍ശിച്ച് ഹരിത ട്രിബ്യൂണല്‍

ന്യൂഡല്‍ഹി: മലിനീകരണം നിയന്ത്രിക്കാന്‍ ഒറ്റ-ഇരട്ട വാഹന ക്രമീകരണം പ്രഖ്യാപിച്ച ഡല്‍ഹി സര്‍ക്കാരിനെ വിമര്‍ശിച്ച് ദേശീയ ഹരിത ട്രിബ്യൂണല്‍. വൈകിയ തീരുമാനം ഗുണത്തേക്കാളേറെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണെന്ന് ട്രിബ്യൂണല്‍ വിലയിരുത്തി. 

തിങ്കളാഴ്ച മുതല്‍ ഒറ്റ-ഇരട്ട വാഹന ക്രമീകരണം നടപ്പാക്കുന്നതുകൊണ്ട് മലിനീകരണം എത്രത്തോളം കുറയുമെന്നത് സംബന്ധിച്ച് ഡല്‍ഹി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. മതിയായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒറ്റ-ഇരട്ട വാഹന ക്രമീകരണം സ്റ്റേ ചെയ്യുമെന്ന് ട്രിബ്യൂണല്‍ വ്യക്തമാക്കി. 

അതേസമയം, നിബന്ധനകള്‍ പാലിക്കാത്ത കെട്ടിടനിര്‍മ്മാതക്കളില്‍ നിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. കൂടാതെ, വിളബാക്കി കത്തിയ്ക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോട് ട്രിബ്യൂണല്‍ ആവശ്യപ്പെട്ടു. നിരോധനം നിലിനില്‍ക്കെ, വിളബാക്കി കത്തിയ്ക്കുന്നത് തുടര്‍ന്നാല്‍ അതിന് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും പിഴ ഈടാക്കുമെന്നും ട്രിബ്യൂണല്‍ അറിയിച്ചു. 

Read More