Home> India
Advertisement

എൻടിപിസി സ്ഫോടനം: 32 മരണം, മൂന്നംഗ വിദഗ്ദ്ധ സമിതി അന്വേഷിക്കും

ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലയിൽ നാഷണൽ തെർമൽ പവർ കോർപറേഷന്‍റെ (എൻടിപിസി) ഉൻചഹാർ താപനിലയത്തിലുണ്ടായ ബോ​​​​​യി​​​​​ല​​​​​ർ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം 32 ആയി. 100 ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ ഏതാനും പേരുടെ നില അതീവ ഗുരുതരമാണെന്നു ഡോക്ടർമാർ അറിയിച്ചു. ബു​​​​​ധ​​​​​നാ​​​​​ഴ്ച ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് 3.30ന് ​​​​​പ്ലാ​​​​​ന്‍റി​​​​​ലെ 500 മെ​​​​​ഗാ​​​​​വാ​​​​​ട്ടി​​​​​ന്‍റെ ആ​​​​​റാ​​​​​മ​​​​​ത്തെ യൂ​​​​​ണി​​​​​റ്റി​​​​​ലാ​​​​​ണ് സ്ഫോ​​​​​ട​​​​​ന​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്.

എൻടിപിസി സ്ഫോടനം: 32 മരണം, മൂന്നംഗ വിദഗ്ദ്ധ സമിതി അന്വേഷിക്കും

ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലയിൽ നാഷണൽ തെർമൽ പവർ കോർപറേഷന്‍റെ (എൻടിപിസി) ഉൻചഹാർ താപനിലയത്തിലുണ്ടായ ബോ​​​​​യി​​​​​ല​​​​​ർ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം 32 ആയി. 100 ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ ഏതാനും പേരുടെ നില അതീവ ഗുരുതരമാണെന്നു ഡോക്ടർമാർ അറിയിച്ചു. ബു​​​​​ധ​​​​​നാ​​​​​ഴ്ച ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് 3.30ന് ​​​​​പ്ലാ​​​​​ന്‍റി​​​​​ലെ 500 മെ​​​​​ഗാ​​​​​വാ​​​​​ട്ടി​​​​​ന്‍റെ ആ​​​​​റാ​​​​​മ​​​​​ത്തെ യൂ​​​​​ണി​​​​​റ്റി​​​​​ലാ​​​​​ണ് സ്ഫോ​​​​​ട​​​​​ന​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്. 

സ്ഫോടന കാരണം അന്വേഷിക്കാന്‍ എൻടിപിസി മൂന്നംഗ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. എൻടിപിസി ഡയറക്ടറാണ് കമ്മിറ്റിയുടെ ചെയര്‍മാന്‍.30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. 

അതേസമയം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 10 ലക്ഷം രൂപയും നിസാര പരിക്കുള്ളവര്‍ക്ക് 2 ലക്ഷം രൂപയും  കമ്പനി വാഗ്ദാനം ചെയ്തു. 

ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തര്‍പ്രദേശ്‌ സര്‍ക്കാരിന് അയച്ച നോട്ടീസില്‍ 6 ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

മുന്‍പ് ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നിസാര പരിക്കുള്ളവര്‍ക്ക് 25,000 രൂപയും വാഗ്ദാനം ചെയ്തിരുന്നു. 

 

 

 

 

 

 

Read More