Home> India
Advertisement

കു​വൈത്തിൽ 15 ഇന്ത്യക്കാരുടെ വധശിക്ഷ ജീവപര്യന്തമാക്കി

കുവൈത്ത്​ ജയിലിൽ വധശിക്ഷ കാത്തു കിടന്ന 15 ഇന്ത്യക്കാരുടെ ശിക്ഷ ജീവപര്യന്തമാക്കി കുവൈത്ത്​ അമീർ ഉത്തരവിട്ടതായി വിദേശകാര്യമന്ത്രി സുഷമസ്വരാജ്​ അറിയിച്ചു. വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്ന 119 തടവുകാരുടെ ശിക്ഷയും ഇളവു ​ചെയ്യാന്‍ ഉത്തരവായിട്ടുണ്ട്​.

 കു​വൈത്തിൽ 15 ഇന്ത്യക്കാരുടെ വധശിക്ഷ ജീവപര്യന്തമാക്കി

ന്യൂഡൽഹി: കുവൈത്ത്​ ജയിലിൽ വധശിക്ഷ കാത്തു കിടന്ന 15 ഇന്ത്യക്കാരുടെ ശിക്ഷ ജീവപര്യന്തമാക്കി കുവൈത്ത്​ അമീർ ഉത്തരവിട്ടതായി വിദേശകാര്യമന്ത്രി സുഷമസ്വരാജ്​ അറിയിച്ചു. വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്ന 119 തടവുകാരുടെ ശിക്ഷയും ഇളവു ​ചെയ്യാന്‍ ഉത്തരവായിട്ടുണ്ട്​. 

ഇന്ത്യക്കാരുടെ ശിക്ഷ ഇളവു ചെയ്​ത കു​വൈത്ത്​ അമീറിന്​ സുഷമ സ്വരാജ്​ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. ജയിലില്‍ നിന്ന് മോചിതരാകുന്നവര്‍ക്ക് എല്ലാ സഹായവും കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം നല്‍കുമെന്നും അറിയിച്ചു. മലയാളികളടക്കമുള്ള 119 തടവുകാര്‍ക്ക് ഇതോടെ മോചനമാകും.

 

 

Read More