Home> India
Advertisement

ഉത്തർ പ്രേദശ് മാതൃക പിന്തുടര്‍ന്ന്‍ അനധികൃത അറവുശാലകൾ അടച്ചു പൂട്ടാന്‍ തീരുമാനിച്ച് രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നി സംസ്ഥാനങ്ങളും

ഉത്തർപ്രദേശ് സർക്കാരിന്‍റെ മാതൃക പിന്തുടർന്ന് ബിജെപി ഭരിക്കുന്ന നാലു സംസ്ഥാനങ്ങളിലും അനധികൃത അറവുശാലകൾ അടച്ചുപൂട്ടുന്നു.

ഉത്തർ പ്രേദശ് മാതൃക പിന്തുടര്‍ന്ന്‍ അനധികൃത അറവുശാലകൾ അടച്ചു പൂട്ടാന്‍ തീരുമാനിച്ച് രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നി സംസ്ഥാനങ്ങളും

ന്യൂഡൽഹി: ഉത്തർപ്രദേശ് സർക്കാരിന്‍റെ മാതൃക പിന്തുടർന്ന് ബിജെപി ഭരിക്കുന്ന നാലു സംസ്ഥാനങ്ങളിലും അനധികൃത അറവുശാലകൾ അടച്ചുപൂട്ടുന്നു. രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് അറവുശാലകൾ അടച്ചു പൂട്ടൽ മാതൃക പിന്തുടരുന്നത്. ഇതിന്‍റെ ഭാഗമായി ഹരിദ്വാറിലെ മൂന്ന് കടകളും റായ്പൂരിലെ 11 കടകളും പൂട്ടുവീണിരുന്നു.

രാജസ്ഥാനിലെ ജയ്പൂരിൽ പ്രാദേശിക ഭരണകൂടത്തിന്‍റെ മുന്നറിയിപ്പു പ്രകാരം ഏതാണ്ട് 4,000 അനധികൃത അറവുശാലകൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നുണ്ട്. ഇതിൽ, 950 അറവുശാലകൾ അനുമതിയോടെ പ്രവർത്തിക്കുന്നതാണ് എന്നാണു വ്യാപാരികളുടെ വാദം.

എന്നാൽ, കഴിഞ്ഞ വർഷം മാർച്ച് 31നു ശേഷം കോർപറേഷൻ ഇവർക്ക് ലൈസൻസ് പുതുക്കി നൽകിയില്ലെന്നാണ് ആരോപണം. ലൈസൻസ് ഫീസ് 10 രൂപയിൽനിന്നു 1,000 രൂപയാക്കി ഉയർത്തിയെന്നും ഇതിന്‍റെ ഗസറ്റഡ് ഉത്തരവ് ലഭിച്ചിട്ടില്ലെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.  

ഹരിദ്വാറില്‍ ആറുകടകള്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നു. മിച്ചമുള്ള മൂന്ന് കടകളാണ് പൂട്ടിയത്. ലൈസന്‍സ് ഇല്ലാത്ത മാംസവില്പനശാലകള്‍ക്ക് നല്ല കടുത്ത നടപടിയായിരിക്കും വരികയെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് നിന്നും ഗോമാംസം വില്‍ക്കുന്നത് പൂര്‍ണമായും നിരോധിക്കണമെന്ന ആവിശ്യവുമായി എസ്പി നേതാവ് അസം ഖാന്‍ കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു.

Read More