Home> India
Advertisement

കാര്‍ഡ് വഴി നടത്തുന്ന ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി

കാര്‍ഡ് ഉപയോഗിച്ചുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. കാര്‍ഡ് ഉപയോഗിച്ച് പെട്രോള്‍, ഡീസല്‍ വാങ്ങുന്നതിന് 0.75 ശതമാനം ഇളവു ലഭിക്കുമെന്ന് ജയ്റ്റ്‌ലി പറഞ്ഞു.

കാര്‍ഡ് വഴി നടത്തുന്ന ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡല്‍ഹി: കാര്‍ഡ് ഉപയോഗിച്ചുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. കാര്‍ഡ് ഉപയോഗിച്ച് പെട്രോള്‍, ഡീസല്‍ വാങ്ങുന്നതിന് 0.75 ശതമാനം ഇളവു ലഭിക്കുമെന്ന് ജയ്റ്റ്‌ലി പറഞ്ഞു.

ജനറല്‍ ഇന്‍ഷുറന്‍സ് പ്രീമിയം അടക്കാന്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം ഇളവ് ലഭിക്കും. ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന് 8 ശതമാനം ഇളവാണ് പ്രഖ്യാപിച്ചത്. ദേശീയപാതകളിലെ ടോളുകള്‍ക്ക് 10 ശതമാനവും ഇളവ് നല്‍കും.

പമ്പുകളില്‍ കാര്‍ഡ് ഉപയോഗിച്ച് പെട്രോള്‍, ഡീസല്‍ വാങ്ങുന്നവര്‍ക്ക് 0.75 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഓണ്‍ലൈനില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 10 ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് അനുവദിക്കും. 

ഇന്‍ഷുറന്‍സ് പോളിസികള്‍ കാര്‍ഡുവഴി അടക്കുന്നവര്‍ക്ക് ജനറല്‍ പ്രീമിയത്തില്‍ 10 ശതമാനം ഇളവ്. ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 8 ശതമാനം ഇളവ്. ദേശീയപാതകളിലെ ടോള്‍ ബൂത്തുകളിലും 10 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 

നോട്ട് അസാധുവാക്കിയതു മുതല്‍ കാര്‍ഡ് ഉപയോഗത്തില്‍ വന്‍ വര്‍ധയുണ്ടായതായി ജയ്റ്റ്‌ലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റൂപേ കാര്‍ഡ് ഉപയോഗത്തില്‍ ഇരട്ടി വര്‍ധനയുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. 4.2 കര്‍ഷകര്‍ക്ക് റൂപേ കാര്‍ഡ് നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

Read More