Home> India
Advertisement

പാർട്ടിയെ പിളർത്താൻ ഗൂഡാലോചന നടക്കുന്നു: മുലായം

പുറത്താക്കപ്പെട്ട ജനറൽ സെക്രട്ടറി രാം ഗോപാൽ യാദവ്​ പ്രതിപക്ഷവുമൊത്ത് പുതിയ പാര്‍ട്ടി രൂപികരിക്കാന്‍ ശ്രമം നടത്തുന്നതായി​ മുലായം. ബുധനാഴ്​ച ലക്നൌവിൽ പാർട്ടി ​​പ്രവർത്തകരെ അഭിസംബോധന​ ​ചെയ്യവെയാണ്​ അദ്ദേഹം ഇക്കാര്യം പറഞ്ഞത്​.

പാർട്ടിയെ പിളർത്താൻ ഗൂഡാലോചന നടക്കുന്നു: മുലായം

ലക്നൌ: പുറത്താക്കപ്പെട്ട ജനറൽ സെക്രട്ടറി രാം ഗോപാൽ യാദവ്​ പ്രതിപക്ഷവുമൊത്ത് പുതിയ പാര്‍ട്ടി രൂപികരിക്കാന്‍ ശ്രമം നടത്തുന്നതായി​ മുലായം. ബുധനാഴ്​ച ലക്നൌവിൽ പാർട്ടി ​​പ്രവർത്തകരെ അഭിസംബോധന​ ​ചെയ്യവെയാണ്​ അദ്ദേഹം ഇക്കാര്യം പറഞ്ഞത്​.

മോ​​ട്ടോർ സൈക്കിൾ ചിഹ്​നത്തിൽ അഖില ഭാരതീയ സമാജ്​വാദി പാർട്ടി എന്ന​ പേരിൽ ഒരു പുതിയ പാർട്ടി രുപീകരിക്കാനാണ്​ രാം ഗോപാൽ ശ്രമിക്കുന്നത്​​. സിബി​െഎക്കെതിരെ അദ്ദേഹത്തെ സഹായിക്കാമെന്ന്​ ഞാൻ പറഞ്ഞതാണ്​. പക്ഷേ പ്രതിപക്ഷ പാർട്ടികളുമായി ചേർന്ന്​ നമ്മുടെ പാർട്ടിയെ ദുർബലപ്പെടുത്താനാണ്​ രാം ​​​​​​ഗോപാൽ യാദവ്​ ​​ശ്രമിക്കുന്നത്​.

അനുയായികൾക്ക്​ എന്നിൽ പൂർണ വിശ്വാസമുണ്ട്​. നമ്മുടെ പാർട്ടി ചിഹ്​നമോ പേരോ മാറ്റില്ല. എസ്​.പിയിലെ കുറച്ചുപേർ മറ്റ്​ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്​ച നടത്തുന്നുണ്ട്. നിങ്ങളെല്ലാവരും എ​ന്നോടൊപ്പമുണ്ടെന്ന്​ ഉറപ്പു നൽകുക.  എൻറെ പാർട്ടിയും ചിഹ്​നവും സുരക്ഷിതമാണ്​.

Read More