Home> India
Advertisement

ഉത്തര കൊറിയന്‍ ഭീഷണി: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്

പസിഫിക് സമുദ്രത്തിൽ ഏറ്റവും ശക്തിയേറിയ ആണവപരീക്ഷണം നടത്തുമെന്ന് ഉത്തര കൊറിയ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്സ് 300 പോയിന്റിലേറെ താഴ്ന്നു. നിഫ്റ്റി പതിനായിരത്തിന് താഴെയും രേഖപ്പെടുത്തി. രൂപയുടെ മൂല്യത്തിലും ഇടിവ് സംഭവിച്ചിട്ടുണ്ട്.

ഉത്തര കൊറിയന്‍ ഭീഷണി: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്

ന്യൂഡല്‍ഹി: പസിഫിക് സമുദ്രത്തിൽ ഏറ്റവും ശക്തിയേറിയ ആണവപരീക്ഷണം നടത്തുമെന്ന് ഉത്തര കൊറിയ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്സ് 300 പോയിന്റിലേറെ താഴ്ന്നു. നിഫ്റ്റി പതിനായിരത്തിന് താഴെയും രേഖപ്പെടുത്തി. രൂപയുടെ മൂല്യത്തിലും ഇടിവ് സംഭവിച്ചിട്ടുണ്ട്.

നിഫ്റ്റി 9,992.15 ലാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. രൂപയുടെ കഴിഞ്ഞ നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിരിക്കുന്നത്.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പ് നൽകാൻ വീണ്ടും ആണവപരീക്ഷണം നടത്തുമെന്ന് ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രി റി യോങ് ഹോ വെളിപ്പെടുത്തിയത്തിനുശേഷമാണ് ഇന്ത്യന്‍ ഓഹരി വിപണികളില്‍ ഇടിവുണ്ടായത്.

പസിഫിക് സമുദ്രത്തിൽ ഏറ്റവും ശക്തിയേറിയ ഹൈഡ്രജൻ ബോംബ് പരീക്ഷിക്കാനാണ് ഉത്തര കൊറിയയുടെ പദ്ധതി. ഉത്തര കൊറിയയെ പൂർണമായും നശിപ്പിച്ചു കളയുമെന്നു ട്രംപ് ഭീഷണി മുഴക്കിയതിന് മറുപടിയായാണ് ഹൈഡ്രജൻ ബോംബ് പരീക്ഷിക്കാൻ ആലോചിക്കുന്നതായി ഉത്തര കൊറിയന്‍ ഭരണകൂടം  വെളിപ്പെടുത്തിയത്.

Read More