Home> India
Advertisement

വാര്‍ത്തകള്‍ അടിസ്ഥാനരഹിതം; നവംബര്‍ 7ന് പാര്‍ട്ടി പ്രഖ്യാപനം ഇല്ലെന്ന് കമല്‍ഹാസന്‍

പിറന്നാള്‍ ദിനത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്ന വാര്‍ത്തകള്‍ തള്ളി കമല്‍ഹാസന്‍. പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കി. നവംബര്‍ ഏഴിന് നടക്കുന്നത് സാധാരണ പിറന്നാള്‍ ദിനങ്ങളില്‍ ഉണ്ടാകാറുള്ളതു പോലുള്ള ഒത്തുചേരല്‍ മാത്രമാണെന്നും അദ്ദേഹം അറിയിച്ചു.

വാര്‍ത്തകള്‍ അടിസ്ഥാനരഹിതം; നവംബര്‍ 7ന് പാര്‍ട്ടി പ്രഖ്യാപനം ഇല്ലെന്ന് കമല്‍ഹാസന്‍

ചെന്നൈ: പിറന്നാള്‍ ദിനത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്ന വാര്‍ത്തകള്‍ തള്ളി കമല്‍ഹാസന്‍. പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കി. നവംബര്‍ ഏഴിന് നടക്കുന്നത് സാധാരണ പിറന്നാള്‍ ദിനങ്ങളില്‍ ഉണ്ടാകാറുള്ളതു പോലുള്ള ഒത്തുചേരല്‍ മാത്രമാണെന്നും അദ്ദേഹം അറിയിച്ചു. 

ട്വിറ്ററിലൂടെയാണ് കമല്‍ഹാസന്‍ ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം ജനങ്ങളെ മുന്‍കൂട്ടി അറിയിച്ചുകൊണ്ടാകും നടത്തുകയെന്നും അദ്ദേഹം സൂചന നല്‍കി. ഇക്കാര്യത്തില്‍ സുതാര്യതയുണ്ടാകുമെന്ന് ഉറപ്പാക്കുന്നതാണ് അദ്ദേഹത്തിന്‍റെ ട്വീറ്റ്. 

ഒരു പ്രമുഖ തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നവംബര്‍ 7 ന് വലിയൊരു പ്രഖ്യാപനമുണ്ടാകുമെന്ന സൂചനകള്‍ കമല്‍ഹാസന്‍ നല്‍കിയിരുന്നു. ആരാധകര്‍ക്ക് തനിക്കൊപ്പം ചേര്‍ന്ന്  പ്രവര്‍ത്തിക്കാനുള്ള അവസരമൊരുക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍. ഇതിനെ തുടര്‍ന്നാണ് നവംബര്‍ 7ന് രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം ഉണ്ടായേക്കും എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. 

 

 

Read More