Home> India
Advertisement

വെല്ലൂരില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതം

അത്തരത്തിലൊരു ഉത്തരവ് ഇതുവരെ പുറത്തിറക്കിയിട്ടില്ലെന്നും കമ്മീഷന്‍ വക്താവ് പറഞ്ഞു.

വെല്ലൂരില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതം

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിനെ തുടര്‍ന്ന്‍ തമിഴ്നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.  

അത്തരത്തിലൊരു ഉത്തരവ് ഇതുവരെ പുറത്തിറക്കിയിട്ടില്ലെന്നും കമ്മീഷന്‍ വക്താവ് പറഞ്ഞു. കണക്കില്‍പെടാത്ത പണം ഡിഎംകെ സ്ഥാനാർത്ഥിയുടെ ഓഫീസില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഈ റിപ്പോര്‍ട്ടുകളുടെ വിശദീകരണവുമായാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമീഷന്‍ രംഗത്തെത്തിയിരിക്കുന്നത്. തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളിലും 18 ന് ആണ് തിരഞ്ഞെടുപ്പ് നടക്കുക. 

 

 

വെല്ലൂരിലെ ഡിഎംകെ സ്ഥാനാർത്ഥിയായ കതിര്‍ ആനന്ദിന്‍റെ ഓഫീസില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ വന്‍ തോതില്‍ പണം പിടിച്ചെടുത്തു. ആദായ നികുതി വകുപ്പിന്‍റെ റിപ്പോര്‍ട്ട് പരിഗണിച്ച് കതിര്‍ ആനന്ദിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിയേക്കും എന്ന വാര്‍ത്ത വന്നത്.

Read More