Home> India
Advertisement

തീവ്രവാദികള്‍ ക്രിസ്ത്യാനിയോ മുസ്ലീമോ അല്ല, അവര്‍ ഭീകരര്‍ മാത്രം: ദലൈ ലാമ

തീവ്രവാദികള്‍ മുസ്ലിമെന്നോ ക്രിസ്ത്യാനികള്‍ എന്നോ വേര്‍തിരിവില്ലെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമ. തീവ്രവാദികള്‍ ആകുന്നതോടെ അവര്‍ മുസ്ലിമോ ക്രിസ്ത്യാനിയോ അല്ലാതാകുന്നു. തീവ്രവാദികള്‍ക്ക് മതമില്ലെന്നും ദലൈ ലാമ അഭിപ്രായപ്പെട്ടു.

തീവ്രവാദികള്‍ ക്രിസ്ത്യാനിയോ മുസ്ലീമോ അല്ല, അവര്‍ ഭീകരര്‍ മാത്രം: ദലൈ ലാമ

ഇംഫാല്‍: തീവ്രവാദികള്‍ മുസ്ലിമെന്നോ ക്രിസ്ത്യാനികള്‍ എന്നോ വേര്‍തിരിവില്ലെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമ. തീവ്രവാദികള്‍ ആകുന്നതോടെ അവര്‍ മുസ്ലിമോ ക്രിസ്ത്യാനിയോ അല്ലാതാകുന്നു. തീവ്രവാദികള്‍ക്ക് മതമില്ലെന്നും ദലൈ ലാമ അഭിപ്രായപ്പെട്ടു. 

മണിപ്പൂരിന്‍റെ തലസ്ഥാനമായ ഇംഫാലില്‍ മൂന്നു ദിവസത്തെ സന്ദര്‍ശത്തിന് എത്തിയതായിരുന്നു ദലൈ ലാമ. 

മതത്തിന്‍റെ പേരില്‍ അസഹിഷ്ണുത വളരുന്നതിനെ അപലപിച്ച ദലൈ ലാമ മ്യാന്‍മറിലെ റോഹിങ്ക്യന്‍ മുസ്ലീമുകള്‍ നേരിടുന്ന അതിക്രമങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി. രോഹിങ്ക്യകള്‍ക്കെതിരായ അതിക്രമങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് ദലൈ ലാമ പറഞ്ഞു. 

മതവൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. വൈവിധ്യമുള്ള ജനത. വ്യത്യസ്തമായ ആചാരങ്ങളും വിശ്വാസങ്ങളും. ഈ വൈവിധ്യം സംരക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം തെറ്റാണെന്ന് ദലൈ ലാമ അഭിപ്രായപ്പെട്ടു. 

Read More