Home> India
Advertisement

സിഗ്നല്‍ തെറ്റിച്ചതിന് ഫൈന്‍ അടക്കേണ്ട... ഒന്ന് പ്രതികരിച്ചാല്‍ മാത്രം മതി!!

രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നു ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡര്‍ നടത്തേണ്ടിയിരുന്ന സോഫ്റ്റ് ലാൻഡി൦ഗ്.

സിഗ്നല്‍ തെറ്റിച്ചതിന് ഫൈന്‍ അടക്കേണ്ട... ഒന്ന് പ്രതികരിച്ചാല്‍ മാത്രം മതി!!

നാഗ്പൂര്‍: രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നു ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡര്‍ നടത്തേണ്ടിയിരുന്ന സോഫ്റ്റ് ലാൻഡി൦ഗ്. 

എന്നാല്‍ നിര്‍ണായകമായ സോഫ്റ്റ് ലാൻഡി൦ഗ് തുടങ്ങി 10 മിനിറ്റുകള്‍ക്ക് ശേഷ൦ സംഭവിച്ച മൂലം ഉദ്ദേശിച്ച രീതിയില്‍ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറക്കാന്‍ ഐഎസ്ആർഒയ്ക്ക് കഴിഞ്ഞില്ല. കൂടാതെ വിക്രം ലാന്‍ഡറുമായുള്ള വാര്‍ത്താ വിനിമയ ബന്ധവും നഷ്ടപ്പെട്ടിരുന്നു.

തിങ്കളാഴ്ചയാണ് വിക്രം ലാന്‍ഡര്‍ അതേപോലെ തന്നെയുണ്ടെന്നും വിക്രം ലാന്‍ഡറുമായുള്ള വാര്‍ത്താ വിനിമയ ബന്ധം പുന:സ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ് എന്നും ഐഎസ്ആര്‍ഒ അറിയിച്ചത്.

വിക്രം ലാന്‍ഡര്‍ സംബന്ധിച്ച വാര്‍ത്ത‍ വന്നതിന്‌ പിന്നാലെയാണ് നാഗ്പൂര്‍ സിറ്റി പൊലീസിന്‍റെ "സ്പെഷ്യല്‍" ട്വീറ്റ് വന്നത്!! 

ട്വീറ്റ് വൈറലാവാന്‍ കാരണം ഇതാണ്... 

ചന്ദ്രയാന്‍-2വും പുതിയ ഗതാഗത നിയമങ്ങളും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന സമയമാണ്. രണ്ടും തമ്മില്‍ ബന്ധിപ്പിച്ചായിരുന്നു നാഗ്പൂര്‍ സിറ്റി പൊലീസിന്‍റെ ട്വീറ്റ്!! 

"സിഗ്നലുകള്‍ തെറ്റിച്ചതിന് ഫൈന്‍ അടക്കേണ്ടി വരില്ല. ഒന്ന് പ്രതികരിക്കൂ വിക്രം" എന്നായിരുന്നു ട്വീറ്റ്. 

നാഗ്പൂര്‍ സിറ്റി പൊലീസിന്‍റെ ട്വീറ്റ്പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയ അതേറ്റെടുത്തു. പൊലീസുകാരുടെ ഹാസ്യബോധത്തെ പ്രശംസിച്ചതിനോപ്പം അധികാര പരിധിയും ഓര്‍മ്മിപ്പിച്ചു സോഷ്യല്‍ മീഡിയ!!

ഇത് നിങ്ങളുടെ അധികാര പരിധിയില്‍ അല്ലെന്നും ബംഗളൂരു സിറ്റി പൊലീലിന്‍റെ അധികാര പരിധിയിലാണെന്നും നാഗ്പൂര്‍ പൊലീസിനെ ഓര്‍മ്മിപ്പിക്കുന്നതാണ് ട്വീറ്റിനുള്ള ചിലരുടെ പ്രതികരണം. ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാലാണ് നിങ്ങളുടെ ട്വീറ്റിന് വിക്രം മറുപടി നല്‍കാത്തതെന്നാണ് മറ്റ് ചിലര്‍ പ്രതികരിച്ചിരിക്കുന്നത്!!

 

വെള്ളിയാഴ്ച അര്‍ദ്ധരാത്രിയിലായിരുന്നു രാജ്യം ഏറെ ആകാംഷയോടെ കാത്തിരുന്ന ചാന്ദ്രയാന്‍-2, വിക്രം ലാന്‍ഡറിന്‍റെ സോഫ്റ്റ് ലാൻഡി൦ഗ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ 'നിശ്ചിത' സമയത്തിന് മിനിറ്റുകള്‍ മുന്‍പാണ്‌ ചന്ദ്രനില്‍ നിന്നും 2.1 കിലോമീറ്റര്‍ ദൂരെവച്ച് വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്.

 

Read More