Home> India
Advertisement

നീതി നടപ്പാക്കുന്നതില്‍ കാലതാമസം പാടില്ല: ഉപരാഷ്ട്രപതി

നീതി വൈകുന്നതില്‍ എല്ലാവര്‍ക്കും ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നീതി നടപ്പാക്കുന്നതില്‍ കാലതാമസം പാടില്ല: ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: നീതി നടപ്പാക്കുന്നതില്‍ കാലതാമസം പാടില്ലയെന്ന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. 

നീതി വൈകുന്നതില്‍ എല്ലാവര്‍ക്കും ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നീതി പ്രതികാരമായാല്‍ നീതിയുടെ സ്വഭാവം നഷ്ടപ്പെടുമെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ വാക്കുകള്‍ താന്‍ ശ്രദ്ധിച്ചിരുന്നുവെന്നും എന്നാല്‍ നീതി നിര്‍വ്വഹണത്തില്‍ സ്ഥിരമായി കാലതാമസം ഉണ്ടാകാന്‍ പാടില്ലയെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

അതിനായി എന്തുചെയ്യണമെന്ന് ആലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

നീതി എന്നത് പ്രതികാരമല്ലെന്നും പ്രതികാരമായാല്‍ അതിന്‍റെ സ്വഭാവം മാറുമെന്നും ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ പറഞ്ഞിരുന്നു. 

Also read: നീതി പ്രതികാരമായാല്‍ അതിന്‍റെ സ്വഭാവം മാറും: ചീഫ് ജസ്റ്റിസ് ബോബ്ഡെ

ഹൈദരാബാദില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ പരാമര്‍ശം.

ആ പരാമര്‍ശത്തിലുള്ള ഉപരാഷ്ട്രപതിയുടെ പ്രതികരണമായിരുന്നു നീതി നടപ്പാക്കുന്നതില്‍ കാലതാമസം വരുത്താന്‍ പാടില്ലയെന്നത്.

Read More