Home> India
Advertisement

കാശ്മീരില്‍ പിഡിപിയുമായി സഖ്യം വേണ്ടെന്ന് കോണ്‍ഗ്രസ്

കാശ്മീരില്‍ നിയമസഭ പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്തുന്നതാണ് ഉചിതമെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

കാശ്മീരില്‍ പിഡിപിയുമായി സഖ്യം വേണ്ടെന്ന്  കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവെച്ചതിനെ തുടര്‍ന്ന്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയിരിക്കേ പിഡിപിയുമായി സഖ്യം വേണ്ടെന്ന് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.

കാശ്മീരില്‍ നിയമസഭ പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്തുന്നതാണ് ഉചിതമെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

മുതിര്‍ന്ന നേതാക്കളായ കരണ്‍ സിങ്, ഗുലാം നബി ആസാദ്, പി. ചിദംബരം, കാശ്മീര്‍ ചുമതല വഹിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി അംബികാ സോണി, കാശ്മീര്‍ പിസിസി അദ്ധ്യക്ഷന്‍ ഗുലാം അഹമ്മദ് മിര്‍ എന്നിവരാണ് യോഗം ചേര്‍ന്നത്‌.

Read More