ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമനെ സാമ്പത്തിക, രാഷ്ട്രീയ കാര്യങ്ങൾക്കുള്ള കാബിനറ്റ് കമ്മിറ്റിയിൽ ഉൾപ്പെടുത്തി.
നരേന്ദ്ര മോദി മന്ത്രിസഭയുടെ പുനഃസംഘടനയിൽ കാബിനറ്റ് പദയിലേക്കുയർന്ന് പ്രതിരോധ മന്ത്രി പദത്തിലെത്തിയ നിർമല സീതാരാമന് മുന്‍പ് സുരക്ഷാ കാര്യങ്ങൾക്കുള്ള കാബിനറ്റ് കമ്മിറ്റിയിൽ ഉൾപ്പെട്ടിരുന്നു. ഇതിനു പുറമേയാണ് ഇപ്പോൾ സാമ്പത്തിക, രാഷ്ട്രീയ കാര്യങ്ങൾക്കുള്ള കാബിനറ്റ് കമ്മിറ്റിയിൽ മുഴുവൻ സമയ അംഗമായി ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി എന്നിവരാണ് സുരക്ഷയ്ക്കായുള്ള കാബിനറ്റ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
നിര്‍മല സിതരമനെ കൂടാതെ റെയില്‍വേ മന്ത്രി പീയുഷ് ഗോയെല്‍, പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും കാബിനറ്റ് കമ്മിറ്റിയിൽ ഉണ്ട്.