Home> India
Advertisement

നീരവ് മോദി ഒരേ സമയം രണ്ട് പാസ്‌പോര്‍ട്ട് ഉപയോഗിച്ചിരുന്നതായി അന്വേഷണ സംഘം

നീരവിന് അനുവദിച്ച ആറ് പാസ്‌പോര്‍ട്ടില്‍ അഞ്ച് എണ്ണത്തിന്‍റെയും കാലാവധി അവസാനിച്ചിരുന്നു. എന്നാല്‍, ആറാമത്തെ പാസ്‌പോര്‍ട്ടിന്‍റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ പുതിയ പാസ്‌പോര്‍ട്ട് അനുവദിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

നീരവ് മോദി ഒരേ സമയം രണ്ട് പാസ്‌പോര്‍ട്ട് ഉപയോഗിച്ചിരുന്നതായി അന്വേഷണ സംഘം

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത് രാജ്യംവിട്ട രത്‌ന വ്യാപാരി നീരവ് മോദി ഒരേ സമയം രണ്ട് പാസ്‌പോര്‍ട്ട് ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. അംഗീകൃത പാസ്‌പോര്‍ട്ടിന്‍റെ കാലാവധി അവസാനിക്കും മുമ്പ് നീരവിന് പുതിയ പാസ്‌പോര്‍ട്ട് അനുവദിച്ചതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്. 

നീരവിന് അനുവദിച്ച ആറ് പാസ്‌പോര്‍ട്ടില്‍ അഞ്ച് എണ്ണത്തിന്‍റെയും കാലാവധി അവസാനിച്ചിരുന്നു. എന്നാല്‍, ആറാമത്തെ പാസ്‌പോര്‍ട്ടിന്‍റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ പുതിയ പാസ്‌പോര്‍ട്ട് അനുവദിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. 

2008 മേയ് എട്ടിനാണ് നീരവിന് പാസ്‌പോര്‍ട്ട് അനുവദിച്ചത് അതിന്‍റെ കാലാവധി 2018 മേയ് ഏഴ് വരെയായിരുന്നു. എന്നാല്‍, കാലാവധി തീരുന്നതിന് മുമ്പ് 2017 മേയ് മാസത്തില്‍ അദ്ദേഹത്തിന് പുതിയ പാസ്‌പോര്‍ട്ട് നല്‍കി.  കാലാവധി അവസാനിക്കുന്ന ഘട്ടത്തില്‍ മാത്രമേ പുതിയ പാസ്‌പോര്‍ട്ട് അനുവദിക്കാവൂ എന്ന നിയമത്തെ മറികടന്നാണ് ഇത് നടന്നിരിക്കുന്നത്. 

നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13000 കോടി രൂപ തട്ടിയെടുത്തതാണ് കേസ്. ഇതിന് പിന്നാലെ ഇയാളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാല്‍, 

റദ്ദാക്കിയ പാസ്‌പോര്‍ട്ടുമായി അദ്ദേഹം വിവിധ രാജ്യങ്ങളില്‍ സഞ്ചരിക്കുന്നതായി അടുത്തിടെ ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് റദ്ദാക്കിയ പാസ്‌പോര്‍ട്ടുമായി അല്ല പുതിയ പാസ്പോര്‍ട്ട്‌ ആയിട്ടാണ് നീരവ് വിവിധ രാജ്യങ്ങളില്‍ സഞ്ചരിക്കുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. 

Read More