Home> India
Advertisement

നീരവ് മോദി ലണ്ടനില്‍, വിട്ടു തരണമെന്നാവശ്യപ്പെട്ട് സി.ബി.ഐ

പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍ നിന്നും കോടികള്‍ വായപയെടുത്ത് തിരിച്ചടക്കാതെ രാജ്യം വിട്ട ഇന്ത്യന്‍ വജ്ര വ്യാപാരി നീരവ് മോദിയുടെ ഒളിസങ്കേതം വ്യക്തമായി. നീരവ് മോദി ലണ്ടനിലെന്ന് റിപ്പോര്‍ട്ട്.

നീരവ് മോദി ലണ്ടനില്‍, വിട്ടു തരണമെന്നാവശ്യപ്പെട്ട് സി.ബി.ഐ

ലണ്ടന്‍: പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍ നിന്നും കോടികള്‍ വായപയെടുത്ത് തിരിച്ചടക്കാതെ രാജ്യം വിട്ട ഇന്ത്യന്‍ വജ്ര വ്യാപാരി നീരവ് മോദിയുടെ ഒളിസങ്കേതം വ്യക്തമായി. നീരവ് മോദി ലണ്ടനിലെന്ന് റിപ്പോര്‍ട്ട്. 

യു.കെയിലെ ഔദ്യോഗിക വൃത്തങ്ങളാണ് ഈ റിപ്പോര്‍ട്ട് ഭാരതത്തിന് കൈമാറിയത്. ഔദ്യോഗിക സ്ഥിരീകരണം പുറത്തു വന്നതിനു പിന്നാലെ നീരവ് മോദിയെ വിട്ടു കിട്ടണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടു.  

നീരവ് മോദിയുടെ കൈവശം 6 പാസ്പോര്‍ട്ട്‌ ഉള്ളതായി മുന്‍പ് സി.ബി.ഐ വാദിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ ഭാരതീയ പാസ്പോര്‍ട്ടുമായാണ് നീരവ് മോദി യാത്രകള്‍ നടത്തുന്നതെന്നാണ് സി.ബി.ഐ പറയുന്നത്. നീരവ് മോദിയുടെ ഒളിസങ്കേതം കണ്ടെത്തിയത് സി.ബി.ഐയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടം തന്നെ.    

ജൂണ്‍ 12 ന്  നീരവ് മോദി ലണ്ടനില്‍നിന്നും ബ്രസെല്‍സിലേയ്ക്ക് യാത്ര ചെയ്തിരുന്നതായി സി.ബി.ഐ രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞിരുന്നു. സുരക്ഷിതമല്ലെന്ന് കണ്ടാവണം നീരവ് മോദി വിമാന യാത്ര ഒഴിവാക്കിയതെന്നും സി.ബി.ഐ പറഞ്ഞു. 

നീരവ് മോദിയുടെ പാസ്പോര്‍ട്ട്‌ ഫെബ്രുവരി 24ന് വിദേശകാര്യ വകുപ്പ് റദ്ദാക്കിയിരുന്നു. എന്നാല്‍ നീരവ് മോദിയുടെ കൈവശമുള്ള 6 പാസ്പോര്‍ട്ടുകളില്‍ പല പല പേരുകളാണ് ഉപയോഗിച്ചിരിക്കുന്നത് എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത‍. നീരവ് എന്നപേരില്‍ നല്‍കപ്പെട്ടിരിക്കുന്ന പാസ്പോര്‍ട്ട്‌ ഉപയോഗിച്ചാണ്‌ ഇപ്പോള്‍ നീരവ് മോദിയുടെ യാത്ര എന്നാണ് സി.ബി.ഐ പറയുന്നത്. 

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,400 കോടിയുടെ തട്ടിപ്പാണ് വ്യാജ ബാങ്ക് ഗ്യാരണ്ടിയുടെ അടിസ്ഥാനത്തില്‍ നീരവ് മോദിയും ബന്ധുക്കളും ചേര്‍ന്ന് നടത്തിയത്.

 

 

Read More