Home> India
Advertisement

ഭര്‍ത്താവിന്‍റെ കുടുംബത്തെ മയക്കി കിടത്തി; പണവും സ്വര്‍ണ്ണവുമായി നവവധു മുങ്ങി!

ഇരുവരുടെയും വിവാഹം ഡിസംബര്‍ 9 നായിരുന്നു നടന്നത്. ശേഷം വരനായ പ്രവീണിന്‍റെ വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.

ഭര്‍ത്താവിന്‍റെ കുടുംബത്തെ മയക്കി കിടത്തി; പണവും സ്വര്‍ണ്ണവുമായി നവവധു മുങ്ങി!

ബദ്വാനി: ഭര്‍ത്താവിനും കുടുംബത്തിനും മയക്കുമരുന്ന്‍ നല്‍കിയ ശേഷം പണവും സ്വര്‍ണ്ണവുമായി നവവധു മുങ്ങി.

സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ ബദ്വാനിയിലാണ്. ഛോട്ടാപരാ സ്വദേശിയായ പ്രവീണിന്‍റെ ഭാര്യ റിയയാണ് സ്വര്‍ണാഭരണങ്ങളും പണവുമായി മുങ്ങിയത്.  

ഇരുവരുടെയും വിവാഹം ഡിസംബര്‍ 9 നായിരുന്നു നടന്നത്.  ശേഷം വരനായ പ്രവീണിന്‍റെ വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. 

വെള്ളിയാഴ്ച്ച രാത്രി റിയ കുടുംബാംഗങ്ങള്‍ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കിയ ശേഷം അവിടെനിന്നും 70,000 രൂപയും മൂന്നു ലക്ഷത്തോളം വിലവരുന്ന സ്വര്‍ണാഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു.

റിയ എങ്ങോട്ടുപോയെന്നോ ഒന്നും ഒരു വിവരവുമില്ല. എന്നാല്‍ ഇവരുടെ വിവാഹത്തിന് ഇടനിലക്കാരനായിരുന്ന ടിങ്കു എന്ന യുവാവിനെയും സംഭവ ദിവസം മുതല്‍ കാണാനില്ലയെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും ഇരുവരെയും കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. റിയയുടേത് വളരെ പാവപ്പെട്ട കുടുംബമാണെന്ന് ധരിപ്പിച്ച് മുന്‍പും ടിങ്കു പ്രവീണില്‍ നിന്നും പണം വാങ്ങിയിരുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. 

അന്ന് വിവാഹത്തിനുള്ള ആഭരണങ്ങള്‍ വാങ്ങാനാണെന്നും പറഞ്ഞാണ് ഇയാള്‍ പ്രവീണില്‍ നിന്നും പണം കൈക്കലാക്കിയിരുന്നതെന്നും കുടുംബക്കാര്‍ പറഞ്ഞു.

Read More