Home> India
Advertisement

ഇത് സൈനികർക്കുള്ള സമ്മാനം; നിയന്ത്രണ രേഖയിലുള്ള സൈനികർക്കായി പുതിയ ഷെൽട്ടർ ഹോമുകൾ ഒരുങ്ങുന്നു

പ്രാരംഭഘട്ടത്തിൽ 115 പിയുഎഫ് ഷെൽട്ടർ ഹോമുകളാകും നിർമിച്ച് നൽകുക. കുപ്വാര, ബന്ദിപോറ, ബാരാമുള്ള, രജൗരി മേഖലകളിലാണ് ഷെൽട്ടറുകൾ നിർമ്മിക്കുക

 ഇത് സൈനികർക്കുള്ള സമ്മാനം; നിയന്ത്രണ രേഖയിലുള്ള സൈനികർക്കായി പുതിയ ഷെൽട്ടർ ഹോമുകൾ ഒരുങ്ങുന്നു

ന്യൂഡൽഹി: .നിയന്ത്രണ രേഖയിലുള്ള സൈനികർക്ക് പുത്തൻ സമ്മാനം നൽകാനൊരുങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. കാലാവസ്ഥയെ പ്രതിരോധിക്കുന്നതിനായി 50 കോടി രൂപയുടെ കണ്ടെയ്‌നറുകളായ പിയുഎഫ് ഷെൽട്ടറുകൾ  സൈനികർക്ക് സമ്മാനമായി നൽകാനാണ് ആഭ്യന്തരമന്ത്രാലയം തയ്യാറെടുക്കുന്നത്. 

പ്രാരംഭഘട്ടത്തിൽ 115 പിയുഎഫ് ഷെൽട്ടർ ഹോമുകളാകും നിർമിച്ച് നൽകുക. കുപ്വാര, ബന്ദിപോറ, ബാരാമുള്ള, രജൗരി മേഖലകളിലാണ് ഷെൽട്ടറുകൾ നിർമ്മിക്കുക. സോളാർ പാനലുകളും ഇതിൽ ഉണ്ടാകും.സ്ഥാനം മാറ്റാൻ കഴിയുന്ന കണ്ടെയ്‌നറുകളാണ് ഇവ. കൂടാതെ മികച്ച സാങ്കേതിക വിദ്യയും സൗകര്യങ്ങളും ഷെൽട്ടർ ഹോമുകളിൽ സജ്ജീകരിക്കും.

നിയന്ത്രണ രേഖയിൽ ഉള്ള സൈനികർക്കാണ് ഷെൽട്ടറുകൾ ലഭ്യമാക്കുക.  ഏത് കാലാവസ്ഥയിലും താപനില ക്രമാനുഗതമായിരിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. മഞ്ഞ് കാലത്തെ തണുപ്പിൽ നിന്നും,കൊടും വെയിലിൽ നിന്നും നമ്മുടെ സൈനികരെ സംരക്ഷിക്കും എന്നതാണ് ഇതിന്റെ  മറ്റൊരു പ്രത്യേതക. 

2100 സ്ഥലങ്ങളിലാണ് ബിഎസ്എഫ് ജവാന്മാർ പ്രതികൂല കാലാവസ്ഥയിൽ കഴിയുന്നത്.  സൈനികർക്ക് ഇത്തരം സംവിധാനം ഉപയോഗപ്രദമാകുമെന്ന് ഉറപ്പുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.  ജവാന്മാരുടെ ക്ഷേമം സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിൽ നടന്ന യോഗത്തിന് ശേഷമാണ് പിയുഎഫ് ഷെൽട്ടർ ഹോമുകൾക്ക് ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയത്. പദ്ധതി വിജയകരമാകുന്നതോടെ വിപുലീകരിക്കാനും സർക്കാർ തീരുമാനിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Read More