Home> India
Advertisement

പുതിയ 10 രൂപാ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് ആര്‍.ബി.ഐ

രാജ്യത്ത് പുതിയ 10 രൂപാ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് ആര്‍.ബി.ഐ. ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്‍റെ ഒപ്പ് രേഖപ്പെടുത്തിയ പുതിയ സീരീസിലുള്ള നോട്ടുകളാകും പുറത്തിറക്കുക. നോട്ടിലെ ആദ്യത്തെ മൂന്ന് ആല്‍ഫ-ന്യൂമെറിക്കുകള്‍ക്ക് മാറ്റമുണ്ടാകില്ല.

പുതിയ 10 രൂപാ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് ആര്‍.ബി.ഐ

മുംബൈ : രാജ്യത്ത് പുതിയ 10 രൂപാ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് ആര്‍.ബി.ഐ. ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്‍റെ ഒപ്പ് രേഖപ്പെടുത്തിയ പുതിയ സീരീസിലുള്ള നോട്ടുകളാകും പുറത്തിറക്കുക. നോട്ടിലെ ആദ്യത്തെ മൂന്ന് ആല്‍ഫ-ന്യൂമെറിക്കുകള്‍ക്ക് മാറ്റമുണ്ടാകില്ല. 

അതേസമയം, പുതിയ 10 രൂപാ നോട്ടുകള്‍ പുറത്തിറങ്ങിയാലും പഴയ 10 രൂപാ നോട്ടുകള്‍ക്ക് മൂല്യം ഉണ്ടാകുമെന്നും ഉപയോഗിക്കുന്നതിന് തടസ്സങ്ങളില്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

Read More