Home> India
Advertisement

ലൗ ജിഹാദ്: സിറോ മലബാര്‍ സഭയുടെ ആരോപണം NIA അന്വേഷിക്കണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

കേരളത്തില്‍ ലൗ ജിഹാദെന്ന സീറോ മലബാര്‍ സഭയുടെ ആരോപണം വളരെ ഗൗരവമായിതന്നെ കാണുകയാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍.

ലൗ ജിഹാദ്: സിറോ മലബാര്‍ സഭയുടെ ആരോപണം NIA അന്വേഷിക്കണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

ന്യൂഡല്‍ഹി: കേരളത്തില്‍ ലൗ ജിഹാദെന്ന സീറോ മലബാര്‍ സഭയുടെ ആരോപണം വളരെ ഗൗരവമായിതന്നെ കാണുകയാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍. 

ഈ വിഷയം വളരെ ഗൗരവമായി കാണണമെന്നും സീറോ മലബാര്‍ സഭയുടെ ആരോപണം NIA അന്വേഷിക്കണമെന്നും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് കുര്യന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

കൂടാതെ, ഈ വിഷയത്തില്‍ സംസ്ഥാന DGPയോടും അദ്ദേഹം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഒപ്പം, ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട പരാതികളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ യഥാസമയം നടപടിയെടുക്കുന്നില്ലെന്ന പരാതിയില്‍ 21 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സംസ്ഥാന DGPയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് ലൗ ജിഹാദില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് സീറോ മലബാര്‍ സഭയുടെ ഭാഗത്ത് നിന്നും ഗുരുതരമായതും വസ്തുനിഷ്ഠവുമായ വിലയിരുത്തല്‍ പുറത്തു വന്നത്. സീറോ മലബാര്‍ സഭ സിനഡാണ് വിലയിരുത്തല്‍ നടത്തി റിപ്പോര്‍ട്ട് പുറത്തു വിട്ടത്. 

അതനുസരിച്ച്, സംസ്ഥാനത്ത് ISലേയ്ക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരില്‍ ക്രിസ്തു മതത്തില്‍പ്പെട്ടവരും ഉണ്ടെന്ന് സീറോ  മലബാര്‍ സഭ വ്യക്തമാക്കിയിരുന്നു. കൂടാതെ, ഇത്തരത്തില്‍ മത പരിവര്‍ത്തനം ചെയ്യപ്പെട്ട പെണ്‍കുട്ടികളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതായും സിനഡ് കണ്ടെത്തി. കൂടാതെ, അടുത്തിടെ റിക്രൂട്ട് ചെയ്യപ്പെട്ട 21 പേരില്‍ പകുതി പേരും ക്രിസ്തുമതത്തില്‍പ്പെട്ടവരാണെന്നും സഭ വിശദീകരിക്കുന്നു.

മുന്‍പ് ചില ഹൈന്ദവ സംഘടനകള്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍, ഇതൊക്കെ ഒറ്റപെട്ട സംഭവങ്ങള്‍ എന്ന നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തിയത്. എന്നാല്‍, ഇപ്പോള്‍ സീറോ മലബാര്‍ സഭ തന്നെ ലൗ ജിഹാദ് നടക്കുന്നതായി വിലയിരുത്തിയിരിക്കുകയാണ്. കൂടാതെ, സീറോ മലബാര്‍ സഭ ഈ വിഷയത്തില്‍ പോലീസിനെതിരെയും കടുത്ത വിമര്‍ശനമുയര്‍ത്തുന്നുണ്ട്. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട പരാതികളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ യഥാസമയം നടപടിയെടുക്കുന്നില്ലെന്ന് സീറോ മലബാര്‍ സഭ ചൂണ്ടിക്കാട്ടി. 

അതേസമയം, കേരളത്തിലെ മത സൗഹാര്‍ദ്ദത്തേയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയില്‍ ലൗ ജിഹാദ് കേരളത്തില്‍ വളര്‍ന്നു വരുന്നത് ആശങ്കാ ജനകമാണെന്നാണ് സിനഡ് വിലയിരുത്തിയത്.

കൂടാതെ, ഈ വിഷയത്തെ മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദത്തെ ബാധിക്കുന്ന തരത്തില്‍ സിനഡ് വിലയിരുത്തുന്നില്ല എന്നും ഈ വിഷയത്തെ മതപരമായി കരുതാതെ, സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്നമായി മനസിലാക്കി നിയമപാലകര്‍ നടപടിയെടുക്കണമെന്നും സിനഡ് ആവശ്യപ്പെട്ടു. കൂടാതെ, ലൗ ജിഹാദിന്‍റെ അപകടങ്ങളെ കുറിച്ച് രക്ഷകര്‍ത്താക്കളെയും കുട്ടികളെയും ഒരുപോലെ ബോധവത്ക്കരിക്കാനുള്ള ആരംഭിക്കണമെന്നും സിനഡ് വിലയിരുത്തിയതായും പ്രസ്താവനയില്‍ പറയുന്നു. 

എന്നാല്‍, മുന്‍പും ഈ വിഷയത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഇടപെട്ടിരുന്നു. കേരളത്തില്‍ കഴിഞ്ഞ 7 വര്‍ഷത്തിനിടെ കുറഞ്ഞത്‌ 4000 പെണ്‍കുട്ടികളെങ്കിലും ലൗ ജിഹാദിന്‍റെ പിടിയിലായതായി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് കുര്യന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ എളുപ്പത്തില്‍ ഇരകളാക്കാന്‍ സാധിക്കുന്നുവെന്നാണ് വര്‍ദ്ധിച്ചുവരുന്ന മതപരിവര്‍ത്തന ശ്രമങ്ങള്‍ തെളിയിക്കുന്നതെന്നും കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് കുര്യന്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

 

fallbacks

fallbacks

 

 

 

 

Read More