Home> India
Advertisement

സിനിമ തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമില്ല

സിനിമ തിയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി. തിയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന ഉത്തരവ് തല്‍ക്കാലം മരവിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പരിഗണിച്ചാണ് ഉത്തരവ്.

സിനിമ തിയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമില്ല

ന്യൂഡല്‍ഹി: സിനിമ തിയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി. തിയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന ഉത്തരവ് തല്‍ക്കാലം മരവിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പരിഗണിച്ചാണ് ഉത്തരവ്.

 2016 നവംബറിലാണ് സുപ്രീംകോടതി തീയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന ഉത്തരവിറക്കിയത്.

ദേശീയഗാനം ആലപിക്കുന്നതു സംബന്ധിച്ച് ആറു മാസത്തിനകം മാര്‍ഗരേഖയുണ്ടാക്കാന്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ദേശീയ ഗാനം നിര്‍ബന്ധമല്ലെന്ന ഉത്തരവിറക്കിയത്. തിയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന ഉത്തരവ് തല്‍ക്കാലം മരവിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ച് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി ഹര്‍ജി നല്‍കിയിരുന്നു. 

Read More