Home> India
Advertisement

രാജ്യത്തെ എല്ലാ സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്ന് സുപ്രിം കോടതി

രാജ്യത്തെ എല്ലാ സിനിമാ തിയേറ്ററുകളിലും സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍പ് ദേശീയഗാനം കേൾപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. എല്ലാ തീയറ്ററുകളിലും ദേശീയ പതാക പ്രദർശിപ്പിക്കണം.

രാജ്യത്തെ എല്ലാ സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ സിനിമാ തിയേറ്ററുകളിലും സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍പ് ദേശീയഗാനം കേൾപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. എല്ലാ തീയറ്ററുകളിലും ദേശീയ പതാക പ്രദർശിപ്പിക്കണം.

ദേശീയ ഗാനം കേൾക്കുന്ന സമയത്ത് എല്ലാവരും എഴുന്നേറ്റ് നിന്ന് ബഹുമാനം പ്രകടിപ്പിക്കണം. ഇതിനിടയിൽ യാതൊരു തരത്തിലുമുള്ള പരസ്യ പരിപാടികൾ സംപ്രേക്ഷണം ചെയ്യാൻ പാടില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

ദേശീയ ഗാനത്തോടും ദേശീയ പതാകയോടും ജനങ്ങള്‍ക്ക് ആദരവും ബഹുമാനവും ഉണ്ടാകാന്‍ വേണ്ടിയാണ് ഇതെന്നും കോടതി നിരീക്ഷിച്ചു. ദേശീയഗാനത്തെ അവഹേളിക്കുന്നത് തടയണമെന്നും ദേശീയഗാനം ആലപിക്കുന്നതും കേള്‍പ്പിക്കുന്നതും സംബന്ധിച്ച് കൃത്യമായ മാര്‍ഗ്ഗനിര്‍ദേശം വേണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള പൊതുതാത്പര്യഹര്‍ജി തീര്‍പ്പാക്കി കൊണ്ടാണ് സുപ്രീംകോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

നിലവില്‍ രാജ്യത്തെ ചില തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് മുന്‍പ് ദേശീയ ഗാനം കേള്‍പ്പിക്കാറുണ്ട്. എന്നാല്‍ ഇത് നിര്‍ബബന്ധമായിരുന്നില്ല്.

Read More