Home> India
Advertisement

വിക്രം ലാന്‍ഡറിനെ നാസ കണ്ടെത്തി; ചിത്രങ്ങള്‍ പുറത്തു വിട്ടു

ലൂണാര്‍ ഓര്‍ബിറ്റര്‍ എടുത്ത ചിത്രങ്ങള്‍ താരതമ്യം ചെയ്ത ശേഷമാണ് നാസയുടെ സ്ഥിരീകരണം.

വിക്രം ലാന്‍ഡറിനെ നാസ കണ്ടെത്തി; ചിത്രങ്ങള്‍ പുറത്തു വിട്ടു

ന്യൂയോര്‍ക്ക്: ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ഇടിച്ചിറങ്ങിയ ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തിലെ വിക്രം ലാന്‍ഡറിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി നാസ.

ലൂണാര്‍ ഓര്‍ബിറ്റര്‍ എടുത്ത ചിത്രങ്ങള്‍ താരതമ്യം ചെയ്ത ശേഷമാണ് നാസയുടെ സ്ഥിരീകരണം. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യയുടെ സ്വപ്‌ന ദൗത്യമായ ചാന്ദ്രയാന്‍-2 പദ്ധതിയുടെ ഭാഗമായ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയത്.

ചെന്നൈ സ്വദേശി ഷണ്‍മുഖ സുബ്രഹ്മണ്യന്‍ ചിത്രങ്ങള്‍ വിശകലനം ചെയ്ത് നടത്തിയ പഠനമാണ് ഈ കണ്ടെത്തലിന് വഴിയൊരുക്കിയത്.

Read More