Home> India
Advertisement

ഒരു കയ്യിൽ ഓടക്കുഴലും മറു കയ്യിൽ സുധർശന ചക്രവുമുള്ള കൃഷ്ണനെ പൂജിക്കുന്നവരാണ് നമ്മൾ: മോദി

നിങ്ങളുടെ ധൈര്യം നിങ്ങൾ നിലയുറപ്പിക്കുന്ന ഉയരത്തേക്കാൾ വളരെ കൂടുതലാണെന്ന് പറഞ്ഞ മോദി നിങ്ങളുടെ നെഞ്ച് ഈ താഴ്‌വരയേക്കാൾ കർശനമാണെന്നും അത് നിങ്ങളുടെ ചുവടുകൾ ഉപയോഗിച്ച് ദിവസവും അളക്കുന്നുവെന്നും പറഞ്ഞു.

ഒരു കയ്യിൽ ഓടക്കുഴലും മറു കയ്യിൽ സുധർശന ചക്രവുമുള്ള കൃഷ്ണനെ പൂജിക്കുന്നവരാണ് നമ്മൾ: മോദി

ലേ: ലേയിൽ സൈനികരെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു സൈനികർ ഗാൽവാൻ താഴ്‌വരയിൽ കാണിച്ച വീര്യം ലോകത്തിന്റെ മുന്നിൽ  ഇന്ത്യയുടെ കരുത്ത് തെളിയിച്ചുവെന്ന്. കൂടാതെ നിങ്ങളുടെ സമർപ്പണം താരതമ്യപ്പെടുത്താനാവാത്തതാണെന്നും ഈ വിഷമകരമായ സാഹചര്യങ്ങളിൽ ഇത്രയും ഉയരത്തിൽ നിന്നുകൊണ്ട് അമ്മ ഭാരതാംബയ്ക്ക് കവചമായി നിന്ന് സേവിക്കുന്നതും, പരിരക്ഷിക്കുന്നതുമൊക്കെ ഈ ലോകത്ത് നിങ്ങളെക്കൊണ്ട് മാത്രം ചെയ്യാൻ പറ്റുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. നിങ്ങളുടെ ധൈര്യം നിങ്ങൾ നിലയുറപ്പിക്കുന്ന ഉയരത്തേക്കാൾ വളരെ കൂടുതലാണെന്ന് പറഞ്ഞ മോദി നിങ്ങളുടെ നെഞ്ച് ഈ താഴ്‌വരയേക്കാൾ കർശനമാണെന്നും അത് നിങ്ങളുടെ ചുവടുകൾ ഉപയോഗിച്ച് ദിവസവും അളക്കുന്നുവെന്നും പറഞ്ഞു. നിങ്ങളുടെ കൈകളും പർവതങ്ങളേക്കാൾ ഉറച്ചതാണ്. നിങ്ങളുടെ ആഗ്രഹങ്ങൾ പർവതങ്ങൾ പോലെ ഉറച്ചതാണ്. ഇതെല്ലാം ഞാൻ എന്റെ കണ്ണുകളാൽ കാണുന്നു. രാജ്യത്തിന്റെ സുരക്ഷ നിങ്ങളുടെ ശക്തമായ കൈകളിലാണ്. ഈ വിശ്വാസം എനിക്ക് മാത്രമല്ല മുഴുവൻ രാജ്യത്തിനുള്ളതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.  ഇപ്പോൾ നിങ്ങളുടെ കൂട്ടുസൈനികർ കാണിച്ച ധൈര്യത്തിൽ നിന്നും ലോകം മുഴുവനും ഇന്ത്യയുടെ ശക്തി എന്താണെന്ന് കാണിച്ചു കൊടുക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. 

Also read: പ്രധാനമന്ത്രിയുടെ സർപ്രൈസ് സന്ദർശനം ചൈനീസ് പ്രസിഡന്റിന് നൽകുന്നത് ശക്തമായ സന്ദേശം..! 'കലം ആജ് ഉൻകി ജയ് ബോൽ' 

രാഷ്ട്രകവി ദിനകറിന്റെ 'കലം ആജ് ഉൻകി ജയ് ബോൽ'  എന്ന കവിതയെ ഉദ്ധരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നായകന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചു. രാജ്യത്തിന്റെ എല്ലാ വശങ്ങളിൽ  നിന്നും വീരന്മാർ അവരുടെ വീര്യം കാണിക്കുന്നു. ഇന്ന് എല്ലാ ദേശവാസികളും നിങ്ങളെ അഭിവാദ്യം ചെയ്യുന്നു.  എല്ലാ ഇന്ത്യക്കാരന്റെയും നെഞ്ച് നിങ്ങളുടെ ശക്തിയാൽ നിവർന്നു നിൽക്കുന്നു.  ലോകം നിങ്ങളുടെ ധൈര്യം കണ്ടു. നിങ്ങളുടെ ധീരത ഓരോ വീടുകളിലും പ്രതിധ്വനിക്കുന്നു. ശത്രുക്കൾ നിങ്ങളുടെ ധീരത കണ്ടുവെന്നും  ഇത് ദേശഭക്തരുടെ നാടാണെന്നും അദ്ദേഹം പറഞ്ഞു. 

നമ്മുടെ ശക്തിയും ദൃഢനിശ്ചയവും ഹിമാലയം പോലെ ഉയർന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആയിരക്കണക്കിന് അധിനിവേശക്കാർക്ക് ഉചിതമായ മറുപടി നൽകിയ അതേ ഭൂമിയിലെ നായകരാണ് നമ്മളെന്നും.  നമ്മൾ ഓടക്കുഴൽ ധരിച്ചു നിൽക്കുന്ന കൃഷ്ണനെയും സുധർശന ചക്രം ധരിച്ചു നിൽക്കുന്ന കൃഷ്ണനേയും ആരാധിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.  എല്ലാവരും സമാധാനവും സൗഹൃദവും ആഗ്രഹിക്കുന്നവരുമാണ്. സമാധാനത്തിനുള്ള മുൻ‌ വ്യവസ്ഥയാണ് ധൈര്യം. ബലഹീനതകൾക്ക് ഒരിക്കലും സമാധാനം നൽകാൻ കഴിയില്ല. വിപുലീകരണ ശക്തികൾ ഒരിക്കലും വിജയിച്ചില്ല അവർ അപ്രത്യക്ഷരായി. പരിണാമചിന്തയ്ക്ക് മാത്രമേ ഈ യുഗത്തിൽ പുരോഗമിക്കാൻ കഴിയൂ. വിപുലീകരണത്തിന്റെ യുഗം അവസാനിച്ചു, ഈ യുഗം പരിണാമവാദമാണ്. വികസനവാദമാണ് ഭാവിയുടെ അടിസ്ഥാനം. കഴിഞ്ഞ നൂറ്റാണ്ടുകളിൽ വിപുലീകരണം മനുഷ്യരാശിയെ നശിപ്പിക്കാൻ ശ്രമിച്ചു. വിപുലീകരണവാദം ആര് നടത്തിയാലും ആ ശക്തികൾ നശിച്ചുപോയിട്ടേയുള്ളൂവെന്നും ഇന്ന് ലോകം പരിണാമവാദത്തിനായി സമർപ്പിതമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Also read: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെ 8 ഉദ്യോഗസ്ഥർക്ക് കോവിഡ്..! 

ചൈനീസ് പ്രസിഡന്റിനുള്ള ശക്തമായ സന്ദേശം 

ചൈനയുമായുള്ള അതിർത്തി തർക്കം കൊടുമ്പിരികൊണ്ടിരിക്കുന്ന ഈ സമയത്താണ്  പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi)വെള്ളിയാഴ്ച ലേയിൽ (Leh) ഒരു സർപ്രൈസ് സന്ദർശനം നടത്തിയത്. ഇവിടെ എത്തിയ അദ്ദേഹം അഡ്വാൻസ് പോസ്റ്റിൽ ജവാൻമാരുമായി കൂടിക്കാഴ്ച നടത്തുകയും നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ സർപ്രൈസ് സന്ദർശനം ചൈനീസ് പ്രസിഡന്റിന് നൽകിയത് ശക്തമായ ഒരു സന്ദേശമാണ് അതായത് എന്തൊക്കെവന്നാലും ഇന്ത്യ മുന്നോട്ടു വച്ച പടിയിൽ നിന്നും പിന്മാറില്ലയെന്നാണ്.  പ്രധാനമന്തിയുടെ ഈ സന്ദർശനത്തിൽ നിന്നും ഒരു സാഹചര്യത്തിലും ഇന്ത്യ പിന്മാറില്ലെന്ന് വ്യക്തമാണ്. 

പ്രതിരോധ വിദഗ്ധരുടെ കണ്ണിൽ ഈ പിരിമുറുക്കങ്ങൾക്കിടയിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലേ (Leh) സന്ദർശനം തന്ത്രപരമായ കാര്യത്തിലുള്ള നല്ലൊരു നടപടിയാണ് എന്നാണ്. ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ മൂന്ന് നേട്ടങ്ങൾ ഉണ്ടാകും. അതിൽ ഒന്നാമത് നമ്മുടെ സൈനികരുടെ മനോവീര്യം വർദ്ധിക്കും കാരണം ഏതെങ്കിലും സൈന്യം അവരുടെ  പ്രധാനമന്ത്രിയെ യുദ്ധക്കളത്തിൽ കാണുമ്പോൾ അവരുടെ ആത്മവിശ്വാസം പതിൻമടങ്ങ് വർദ്ധിക്കും. രണ്ടാമതായി യഥാർത്ഥ നിയന്ത്രണ രേഖയിലെ (LAC) പഴയ സ്ഥിതിയിലേക്ക്  മടങ്ങാൻ ചൈനയിൽ സമ്മർദ്ദം ചെലുത്തും. മൂന്നാമതായി ഒരു സാഹചര്യത്തിലും ഇന്ത്യ പിന്മാറാൻ പോകുന്നില്ലെന്ന് ലോകമെമ്പാടുമുള്ളവർക്ക് വ്യക്തമായ സന്ദേശം ലഭിക്കും.  

ചൈനയുടെ ദാദാഗിരി അവസാനിപ്പിക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ സന്ദർശനം വളരെ പ്രധാനമാണെന്ന് പ്രതിരോധ വിദഗ്ധരും വിലയിരുത്തി. ഇതോടെ നമ്മൾ പിന്നോട്ടില്ലെന്ന സന്ദേശം ചൈനയ്ക്ക് ലഭിച്ചുകാണുമെന്നും അവർ അഭിപ്രായപ്പെട്ടു. ചൈനീസ് പട്ടാളക്കാർ LAC യിൽ നിൽക്കുകയാണെങ്കിൽ നമ്മുടെ സൈനികരും നിൽക്കും അതിന് എന്തു സാഹചര്യം വന്നാലും വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) ലേയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. ഇന്ത്യ-ചൈന അതിർത്തി തർക്കത്തിനിടയിൽ പ്രധാനമന്ത്രി മോദി പ്രദേശത്തെ സ്ഥിതിഗതികൾ ചർച്ചയിൽ വിശദീകരിക്കും. ഈ സാഹചര്യത്തിൽ ലേ പര്യടനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ച വളരെ പ്രധാനമാണ്.  . പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം ലേയിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങും.

Read More