Home> India
Advertisement

ഗാന്ധിജിക്കും, വാജ്പേയിക്കും, സൈനികര്‍ക്കും ആദരമര്‍പ്പിച്ച് മോദി

രാഷ്‌ട്രപതിഭവന്‍ അങ്കണത്തില്‍ വൈകിട്ട് ഏഴിനാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്.

ഗാന്ധിജിക്കും, വാജ്പേയിക്കും, സൈനികര്‍ക്കും ആദരമര്‍പ്പിച്ച് മോദി

ന്യൂഡല്‍ഹി: സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയ്ക്കും മുന്‍ പ്രധാനമന്ത്രി എബി വാജ്പേയിയ്ക്കും രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്മാര്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ച് നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദി.

 

 

 

 

 

രാവിലെ ഏഴ് മണിയോടെ രാജ്ഘട്ടിലും അടല്‍ സമാധിയിലും യുദ്ധസ്മാരകത്തിലുമെത്തി മോദി പുഷ്പാഞ്ജലി അര്‍പ്പിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പാര്‍ട്ടി നേതാക്കളും സൈനിക തലവന്മാരും മോദിയെ അനുഗമിച്ചിരുന്നു.

ബിജെപിയുടെ തെരഞ്ഞെടുക്കപ്പെട്ട 303 എംപിമാരും രാവിലെ വാജ്പേയിയുടെ സമാധിയിലെത്തണമെന്ന് പാർട്ടി നിർദ്ദേശിച്ചിരുന്നു. നിയുക്ത എംപിമാർക്കൊപ്പം ബിജെപിയുടെ രാജ്യസഭാ എംപിമാരും മറ്റ് പ്രമുഖ നേതാക്കളും വാജ്പേയിയുടെ സമാധി സ്ഥലത്തെത്തിയിരുന്നു. 

വാജ്പേയിയുടെ വളർത്തുമകളായ നമിത വാജ്പേയി അടക്കമുള്ളവർ സമാധിസ്ഥലത്ത് ഉണ്ടായിരുന്നു. തുടർന്ന് ഇന്ത്യാ ഗേറ്റിലെത്തിയ പ്രധാനമന്ത്രി ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു. മൂന്ന് സേനാ തലവൻമാർക്ക് ഒപ്പമാണ് മോദി ദേശീയ യുദ്ധ സ്മാരകത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്. 

പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ ദേശീയ യുദ്ധ സ്മാരകത്തിലേക്ക് മോദിയെ സ്വീകരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് നരേന്ദ്രമോദി യുദ്ധസ്മാരകം സന്ദർശകർക്കായി തുറന്നുകൊടുത്തത്.

രാഷ്‌ട്രപതിഭവന്‍ അങ്കണത്തില്‍ വൈകിട്ട് ഏഴിനാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്. രാഷ്ട്രപതിയാണ് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. 

Read More