Home> India
Advertisement

വടക്ക് കിഴക്കിലെ സമാധാനം;കേന്ദ്രസര്‍ക്കരുമായുള്ള ചര്‍ച്ചയില്‍ പുതിയ ആവശ്യം മുന്നോട്ട് വെച്ച് വിഘടന വാദികള്‍!

രാജ്യത്തിന്‍റെ വടക്ക് കിഴക്കന്‍ മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുകയാണ്.

വടക്ക് കിഴക്കിലെ സമാധാനം;കേന്ദ്രസര്‍ക്കരുമായുള്ള ചര്‍ച്ചയില്‍ പുതിയ ആവശ്യം മുന്നോട്ട് വെച്ച് വിഘടന വാദികള്‍!

ന്യൂഡല്‍ഹി:രാജ്യത്തിന്‍റെ വടക്ക് കിഴക്കന്‍ മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുകയാണ്.

കേന്ദ്ര സര്‍ക്കാര്‍ വിഘടന വാദികളുമായി നടത്തുന്ന ചര്‍ച്ചകള്‍ നിര്‍ണ്ണായക ഘട്ടത്തിലാണ്, വിഘടന വാദ സംഘടനയായ 
നാഷണല്‍ സോഷ്യലിസ്റ്റ് കൌണ്‍സില്‍ ഓഫ് നാഗാലാന്‍ഡ്[NSCN(IM)] പ്രതിനിധികള്‍ കേന്ദ്രസര്‍ക്കാര്‍ ചുമതലപെടുത്തിയ 
പ്രതിനിധികളുമായി സമാധാന ചര്‍ച്ചകള്‍ നടത്തുകയാണ്,നാഗാലാന്‍ഡ്‌ ഗവര്‍ണര്‍ ആര്‍എന്‍ രവിയെയാണ് കേന്ദ്രസര്‍ക്കാര്‍ 
സമാധാന ചര്‍ച്ചകള്‍ക്കായി ചുമതലപെടുത്തിയത്,ചര്‍ച്ചകള്‍ നിര്‍ണ്ണായക ഘട്ടത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍,

Also Read:വടക്ക് കിഴക്കിലെ സമാധാനം;നിര്‍ണ്ണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍;നാഗാ വിഘടന വാദികളുമായി സമാധാനകരാര്‍ ഉടന്‍

 

അതേസമയം ചര്‍ച്ചകളില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായി പങ്കെടുക്കുന്ന ആര്‍എന്‍ രവിയെ മാറ്റണം എന്ന ആവശ്യം NSCN(IM)മുന്നോട്ട് വെച്ചിട്ടുണ്ട്.
അനാവശ്യമായ ഇടപെടലുകള്‍ ചര്‍ച്ചകളില്‍ ആര്‍ എന്‍ രവിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതായി NSCN(IM) ആരോപിക്കുന്നു.

fallbacks

അദ്ധേഹം നടത്തിയ ചില പരാമര്‍ശങ്ങള്‍ ചര്‍ച്ചയുടെ അന്തരീക്ഷത്തിന് ചേര്‍ന്നത്‌ അല്ലെന്നും NSCN(IM) കുറ്റപെടുത്തുന്നു.

അതേസമയം വിഘടനവാദ സംഘടന മുന്നോട്ട് വെച്ച ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
വിഘടന വാദ സംഘടനകളുമായി ഇതുവരെ നടന്ന സമാധാന ചര്‍ച്ചകളില്‍ ആര്‍ എന്‍ രവി നിര്‍ണ്ണായക പങ്കാണ് വഹിച്ചത്.
കേന്ദ്രസര്‍ക്കാര്‍ സമാധാന ചര്‍ച്ചകള്‍ നടത്തുന്നതോടൊപ്പം തന്നെ വടക്ക് കിഴക്കന്‍ മേഖലയില്‍ വിഘടന വാദികള്‍ക്കെതിരെ 
കര്‍ശന നടപടി സ്വീകരിക്കുന്നതിന് സൈന്യത്തിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

Read More