Home> India
Advertisement

മുത്തലാഖ് വിഷയത്തില്‍ സിദ്ധരാമയ്യ നയം വ്യക്തമാക്കണമെന്ന് ബിജെപി

മുത്തലാഖ് വിഷയത്തില്‍ സിദ്ധരാമയ്യ നയം വ്യക്തമാക്കണമെന്ന് ബിജെപി


ബെംഗളൂരു: മുത്തലാഖ് ബില്ലില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നയം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ ബില്ലിനെതിരെ കര്‍ണാടക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി തന്‍വീര്‍ സെയ്ദ് പ്രസ്താവന്‍ നടത്തിയിരുന്നു.

തന്‍വീറിന്‍റെ പ്രസ്താവന കര്‍ണാടകയുടെ പൊതു നിലപാടാണോ എന്ന് വ്യക്തമാക്കണമെന്നാണ് കര്‍ണാടക ബിജെപി ഘടകം ആവശ്യപ്പെട്ടിരിക്കുന്നത്.

മുത്തലാഖ് ബില്ലിന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് എതിരാണെന്നും വിശ്വാസത്തില്‍ നിയമം കൊണ്ടുവരുന്നത് ശരിയായ പ്രവണതയല്ലെന്നും തന്‍വീര്‍ സെയ്ദ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ക്യാബിനറ്റ് റാങ്കിലുള്ള തന്‍വീറിന്‍റെ പ്രസ്താവനയില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നുമാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.

Read More