Home> India
Advertisement

ED Raid: മുനിസിപ്പൽ തൊഴിൽ കുംഭകോണം, പശ്ചിമ ബംഗാൾ മന്ത്രി സുജിത് ബോസിന്‍റെ വസതിയില്‍ ഇഡി റെയ്ഡ്

ED Raid: 2014-നും 2016-നും ഇടയിൽ മുനിസിപ്പൽ നിയമനങ്ങളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തില്‍ കഴിഞ്ഞ വർഷം ആഗസ്റ്റിൽ സിബിഐ ബോസിനെ ചോദ്യം ചെയ്തിരുന്നു.

ED Raid: മുനിസിപ്പൽ തൊഴിൽ കുംഭകോണം, പശ്ചിമ ബംഗാൾ മന്ത്രി സുജിത് ബോസിന്‍റെ വസതിയില്‍ ഇഡി റെയ്ഡ്

New Delhi: മുനിസിപ്പൽ കോര്‍പ്പറേഷനിലെ ജോലികളിലെ അഴിമതിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ സുജിത് ബോസിന്‍റെ കൊൽക്കത്തയിലെ വസതിയിലും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (Enforcement Directorate - ED) റെയ്ഡ്.

Also Read: Travel Horoscope 2024: ഈ രാശിക്കാര്‍ക്ക് നേട്ടത്തിന്‍റെ വര്‍ഷം! വിദേശയാത്രയ്ക്ക് അവസരം!! നിങ്ങളുടെ രാശി പരിശോധിക്കൂ    

വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ്‌ റെയ്ഡ് ആരംഭിച്ചത്. റെയ്ഡ് നടക്കുന്ന സ്ഥലങ്ങൾ കനത്ത പോലീസ്  സുരക്ഷയിലാണ്. റെയ്ഡ് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ഉടൻ പുറത്തുവന്നിട്ടില്ല.

Also Read:  Tulsi Water Benefits: ദിവസവും രാവിലെ തുളസി വെള്ളം കുടിയ്ക്കാം, എന്നും ഫിറ്റായി തുടരാം 
 
കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിൽഡറായ അയാൻ ഷീലിനെ മാർച്ച് 19 ന് സ്കൂൾ ജോലി തട്ടിപ്പിൽ പങ്കാളിയായതിന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് പിടികൂടിയതോടെയാണ് മുനിസിപ്പൽ റിക്രൂട്ട്‌മെന്‍റിലെ തട്ടിപ്പ് പുറത്തായത്.  

നിരവധി മുനിസിപ്പാലിറ്റികളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷിച്ചവരുടെ ഒഎംആർ  ഷീറ്റുകൾ സാൾട്ട് ലേക്കിലെ അയന്‍റെ ഓഫീസിൽ റെയ്ഡിനിടെ കണ്ടെത്തിയതായി ഇഡി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് അന്വേഷണം സുജിത് ബോസിലേയ്ക്ക് നീളുന്നത്. 

2014-നും 2016-നും ഇടയിൽ മുനിസിപ്പൽ നിയമനങ്ങളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തില്‍ കഴിഞ്ഞ വർഷം ആഗസ്റ്റിൽ സിബിഐ ബോസിനെ ചോദ്യം ചെയ്തിരുന്നു.

അതിനിടെ മുനിസിപ്പൽ അഴിമതിയിൽ സിബിഐ അന്വേഷണം നിർത്തിവയ്ക്കണമെന്ന ബംഗാള്‍ സർക്കാരിന്‍റെ ഹർജി കൊൽക്കത്ത ഹൈക്കോടതി തള്ളിയിരുന്നു. മുൻ വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജിയെ അറസ്റ്റ് ചെയ്ത സിവിൽ ബോഡി റിക്രൂട്ട്‌മെന്‍റിലെ അഴിമതിയും സ്കൂൾ വിദ്യാഭ്യാസ വകുപ്പിലെ ജോലികളിലെ അഴിമതിയും തമ്മിൽ ബന്ധമുണ്ടെന്ന് സിബിഐയും ഇഡിയും കൊൽക്കത്ത ഹൈക്കോടതിയെ അറിയിച്ചിരുന്നു.

സര്‍ക്കാര്‍ തലത്തില്‍ വളരെ ഉന്നത തലങ്ങളില്‍ സേവനമനുഷ്ഠിച്ച ആളാണ് സുജിത് ബോസ്. 2010 മുതൽ 2021 വരെ സൗത്ത് ഡം ഡം മുനിസിപ്പാലിറ്റിയുടെ വൈസ് ചെയർമാനായി ബോസ് സേവനമനുഷ്ഠിച്ചിരുന്നു. ഈ കാലയളവിൽ ഏകദേശം 250 പേരുടെ നിയമനം നടത്തിയിരുന്നു. ഈ കേസിൽ സമൻസ് ലഭിക്കുന്ന ആദ്യ കാബിനറ്റ് മന്ത്രിയാണ് അദ്ദേഹം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More