Home> India
Advertisement

Mumbai Terrorist Attack Alert : മുംബൈയിൽ ഭീകരാക്രമണ ഭീഷണി; നഗരം അതീവ ജാഗ്രതയിൽ

കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയാണ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Mumbai Terrorist Attack Alert : മുംബൈയിൽ ഭീകരാക്രമണ ഭീഷണി; നഗരം അതീവ ജാഗ്രതയിൽ

Mumbai :  മുംബൈ നഗരത്തിൽ ഭീകരാക്രമണ ഭീഷണിയെ (Terrorism Attack Alert) തുടർന്ന് സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിച്ചു. നഗരത്തിൽ ഖാലിസ്ഥാനി സംഘടനകൾ ആക്രമണം നടത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയാണ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഇതിനെ തുടർന്ന് മുംബൈ പൊലീസിലെ ഉദ്യോഗസ്ഥർക്ക് നിലവിൽ നൽകിയിരുന്ന എല്ലാ അവധികളും പിൻവലിച്ചു. ന്യൂ ഇയർ ആഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് ഭീകരാക്രമണ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിലവിൽ ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥരും ഇന്ന് ഡ്യുട്ടിയിൽ തുടരും.

ALSO READ: Jammu Kashmir | ശ്രീന​ഗറിൽ ഏറ്റുമുട്ടലിനിടെ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു

മുംബൈ, ദാദർ, ബാന്ദ്ര ചർച്ച്ഗേറ്റ്, CSMT, കുർള തുടങ്ങിയ സ്റ്റേഷനുകളിലെല്ലാം തന്നെ ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷ സ്വകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് മുംബൈ റെയിൽവേ പോലീസ് കമ്മീഷണർ ക്വെയ്‌സർ ഖാലിദ് പറഞ്ഞു.


ALSO READ: First Omicron Death| ഇന്ത്യയിലെ ആദ്യ ഒമിക്രോൺ മരണം റിപ്പോർട്ട് ചെയ്തു, അതീവ ജാഗ്രതയിൽ രാജ്യം

കൂടുതൽ അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ മൂവായിരത്തിലധികം റെയിൽവേ ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്ട്ര സർക്കാർ മുംബൈയിൽ ക്രിമിനൽ പ്രോസിജ്യർ കോഡ് പ്രകാരം 144 പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂ ഇയർ ആഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് 144 പ്രഖ്യാപിച്ചത്.


ALSO READ: Tamil Nadu Rain | തമിഴ്നാട്ടിൽ മഴക്കെടുതിയിൽ 3 മരണം, നാല് ജില്ലകളിൽ റെഡ് അലർട്ട്

അതുകൂടാതെ മുംബൈയിൽ രാത്രികാല നിരോധനവും ഏർപ്പെടുത്തിയിരുന്നു. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, വിരുന്ന് ഹാളുകൾ, ബാറുകൾ, പബ്ബുകൾ, ഓർക്കസ്ട്രകൾ, റിസോർട്ടുകൾ, ക്ലബ്ബുകൾ തുടങ്ങി എല്ലാ സ്ഥലങ്ങളിലെയും പുതുവത്സര ആഘോഷങ്ങൾ, ചടങ്ങുകൾ, സാമൂഹിക ഒത്തുചേരലുകൾ എന്നിവ ജനുവരി 7 വരെ നിരോധിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More