Home> India
Advertisement

Mumbai Court: ഭാര്യയ്ക്ക് മാത്രമല്ല, വളര്‍ത്തുനായ്ക്കൾക്കും ജീവനാംശം നൽകണം, ഭർത്താവിന് കോടതി ഉത്തരവ്

Mumbai Court: തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും മൂന്ന് വളർത്തുനായ്ക്കളും തന്നെയാണ് ആശ്രയിക്കുന്നത് എന്നും ചൂണ്ടിക്കാട്ടിയാണ് സ്ത്രീ ഭർത്താവിനോട് ജീവനാംശം തേടിയത്.

Mumbai Court: ഭാര്യയ്ക്ക് മാത്രമല്ല, വളര്‍ത്തുനായ്ക്കൾക്കും ജീവനാംശം നൽകണം, ഭർത്താവിന് കോടതി ഉത്തരവ്

Mumbai Court: ബന്ധം വേര്‍പിരിഞ്ഞതോടെ ഭാര്യയ്ക്ക് മാത്രമല്ല, അവരുടെ വളര്‍ത്തുനായ്ക്കൾക്കും ജീവനാംശം നൽകണമെന്ന് വേർപിരിഞ്ഞ് താമസിക്കുന്ന ഭർത്താവിന് കോടതി ഉത്തരവ്. മുംബൈ കോടതിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

Also Read:  Sun Transit 2023: സന്തോഷം സമ്മാനമായി നല്‍കും സൂര്യ സംക്രമണം!! ആഗസ്റ്റ്‌ 16 വരെ ഈ രാശിക്കാര്‍ക്ക് ലഭിക്കും അടിപൊളി നേട്ടങ്ങള്‍ 

 

ജൂൺ 20-ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ, 55 വയസ്സുള്ള വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യക്ക് പ്രതിമാസം 50,000 രൂപ ജീവനാംശം നൽകണമെന്നു കോടതി നിര്‍ദ്ദേശിച്ചു. അവരുടെ വളര്‍ത്തുനായ്ക്കൾക്ക് ജീവനാംശം നല്‍കാന്‍ സാധിക്കില്ല എന്ന ഭര്‍ത്താവിന്‍റെ വാദം കോടതി തള്ളി. 

Also Read:  Delhi Weather Alert: ഉത്തരേന്ത്യയില്‍ കനത്ത മഴ, ഡൽഹി അതീവ ജാഗ്രതയില്‍, ഹിമാചലിൽ റെഡ് അലർട്ട്  
 
കോടതി ഉത്തരവ് അനുസരിച്ച് ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുന്ന സ്ത്രീക്ക് മാത്രമല്ല, അവരുടെ മൂന്ന് നായ്ക്കൾക്കും ജീവനാംശം ലഭിക്കും. കേസിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. വളർത്തുമൃഗങ്ങൾ ആളുകളെ ആരോഗ്യകരമായ ജീവിതം നയിക്കാനും ബന്ധങ്ങളിലെ വൈരുദ്ധ്യങ്ങൾ മൂലമുണ്ടാകുന്ന വൈകാരിക പ്രശ്നങ്ങള്‍ മറികടക്കാനും സഹായിക്കുന്നുവെന്ന് ഗാർഹിക പീഡനക്കേസിൽ മുംബൈ കോടതി നിരീക്ഷിച്ചു. യുവതിക്ക് മറ്റ് വരുമാന മാർഗമില്ലെന്നും ഹർജിയിൽ പറഞ്ഞിട്ടുണ്ട്. കൂടാതെ അവര്‍ രോഗിയാണ്, ആരോഗ്യപ്രശ്നങ്ങളുണ്ട്. ഇതിന് പുറമെ മൂന്ന് നായ്ക്കളുടെ ചുമതലയും അവക്കുണ്ട്,  കോടതി നിരീക്ഷിച്ചു. 

തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും മൂന്ന് വളർത്തുനായ്ക്കളും തന്നെയാണ്  ആശ്രയിക്കുന്നത് എന്നും ചൂണ്ടിക്കാട്ടിയാണ് സ്ത്രീ ഭർത്താവിനോട് ജീവനാംശം തേടിയത്. മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് (ബാന്ദ്രാ കോടതി) ജഡ്ജി കോമൽസിൻഹ് രജ്പുത് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.  ജൂൺ 20-ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ, ബന്ധം വേര്‍പിരിഞ്ഞതോടെ 55 വയസ്സുള്ള  സ്ത്രീയ്ക്ക് പ്രതിമാസം 50,000 രൂപ ജീവനാംശം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. ഒപ്പം വളർത്തുനായ്ക്കൾക്കുള്ള ജീവനാംശം നൽകാനാവില്ലെന്ന വാദം  നിരസിയ്ക്കുകയും ചെയ്തു.  

ഇത് സംബന്ധിച്ച വിശദമായ ഉത്തരവ് അടുത്തിടെയാണ് ലഭ്യമായത്. “വളർത്തുമൃഗങ്ങളും പരിഷ്കൃത ജീവിതശൈലിയുടെ അവിഭാജ്യ ഘടകമാണ്. ബന്ധങ്ങളുടെ വിള്ളൽ മൂലമുണ്ടാകുന്ന വൈകാരിക വിടവ് നികത്താന്‍  വളർത്തുമൃഗങ്ങൾ ആരോഗ്യകരമായ മനുഷ്യജീവിതത്തിന് അത്യന്താപേക്ഷിതമാണ്.", വിധിയില്‍ പറയുന്നു. അതിനാൽ ജീവനാംശം കുറയ്ക്കുന്നതിന് ഇത് അടിസ്ഥാനമാക്കാനാകില്ലെന്നും കോടതി പറഞ്ഞു. 

1986 സെപ്റ്റംബറിലാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്. നിരവധി വർഷത്തെ ദാമ്പത്യത്തിന് ശേഷം അവർക്കിടയിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുകയും 2021 ൽ അവര്‍ മുംബൈയില്‍ തിരിച്ചെത്തുകയും ചെയ്തു, എന്ന് സ്ത്രീ കോടതിയില്‍ അറിയിച്ചു. 

സ്ത്രീക്ക് വേണ്ടി സമർപ്പിച്ച ഹർജിയിൽ വരുമാന മാർഗമില്ലെന്ന് പറഞ്ഞിട്ടുണ്ട്. കൂടാതെ അവര്‍ രോഗിയാണ്‌, ആരോഗ്യപ്രശ്നങ്ങളുണ്ട്. ഇതിന് പുറമെ മൂന്ന് നായ്ക്കളുടെ ചുമതലയും അവര്‍ക്കുണ്ട്. ജീവനാംശം നൽകാമെന്നും മറ്റ് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാമെന്നും ഉറപ്പ് നൽകിയിരുന്നെങ്കിലും ഈ വാഗ്ദാനം പാലിച്ചില്ലെന്നും അവര്‍ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ, വിവാഹ ജീവിതത്തിനിടയിൽ പലതവണ ഗാർഹിക പീഡനം ഉണ്ടായതായും അവര്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More