Home> India
Advertisement

മുംബൈയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നു; നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

മഴയ്ക്കു പിന്നാലെ മറ്റൊരു ദുരന്തം കൂടി ഇന്ന് മുംബൈയെ തേടിയെത്തി.

മുംബൈയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നു; നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി   സംശയം

മുംബൈ: മഴയ്ക്കു പിന്നാലെ മറ്റൊരു ദുരന്തം കൂടി ഇന്ന് മുംബൈയെ തേടിയെത്തി. 

മുംബൈയിലെ മൌലാനി ഷൌകത് അലി റോഡിലെ ഭിണ്ടി ബസാറിലുള്ള അഞ്ചുനില കെട്ടിടം തകര്‍ന്നു. രാവിലെ 6.30 -ന് ആണ് കെട്ടിടം തകര്‍ന്നത്. നിരവധിപ്പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 

ദേശീയ ദുരന്ത നിവാരണ സേന രക്ഷ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ആംബുലന്‍സും ഫയര്‍ എന്‍ജിനും സംഭവ സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന ഇതുവരെ 3 പേരെ രക്ഷപെടുത്തി.

കുറഞ്ഞത്‌ 10 കുടുംബമെങ്കിലും താമസമുണ്ടായിരുന്ന ഈ കെട്ടിടം 70 വര്‍ഷം പഴക്കമുള്ളതായിരുന്നു എന്നു പറയപ്പെടുന്നു. എത്ര ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട് എന്ന് കൃത്യമായി പറയാന്‍ ആവില്ല എന്ന് ഡിസിപി മനോജ്‌ ശര്‍മ്മ പറഞ്ഞു. 

 

Read More