Home> India
Advertisement

'ഞാനും ഒരു പെണ്‍കുട്ടിയുടെ അമ്മ, കടുത്ത ശിക്ഷ തന്നെ നല്‍കണേ..' കണ്ണീരോടെ പ്രതിയുടെ അമ്മ

'സഹതാപം വേണ്ട, വേണ്ടതു നീതി, ഞാനുമൊരു പെണ്‍കുട്ടിയുടെ അമ്മയാണ്, അവന്മാര്‍ക്ക് എന്തു ശിക്ഷ വേണമെങ്കിലും കൊടുത്തോളൂ, ഏകസ്വരത്തില്‍ പറയുന്നത് മറ്റാരുമല്ല, വെറ്ററിനറി ഡോക്ടറെ കൊന്ന് കത്തിച്ച പ്രതികളുടെ അമ്മമാരാണ്.

'ഞാനും ഒരു പെണ്‍കുട്ടിയുടെ അമ്മ, കടുത്ത ശിക്ഷ തന്നെ നല്‍കണേ..' കണ്ണീരോടെ പ്രതിയുടെ അമ്മ

തെലങ്കാന: 'സഹതാപം വേണ്ട, വേണ്ടതു നീതി, ഞാനുമൊരു പെണ്‍കുട്ടിയുടെ അമ്മയാണ്, അവന്മാര്‍ക്ക് എന്തു ശിക്ഷ വേണമെങ്കിലും കൊടുത്തോളൂ, ഏകസ്വരത്തില്‍ പറയുന്നത് മറ്റാരുമല്ല, വെറ്ററിനറി ഡോക്ടറെ കൊന്ന് കത്തിച്ച പ്രതികളുടെ അമ്മമാരാണ്.

യുവ ഡോക്ടറുടെ അരുംകൊല നടന്നു നാലു ദിവസം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് മാത്രമല്ല രാജ്യത്തുടനീളം പ്രതിഷേധം ശക്തമായിരിക്കുകയാണ്.

അതേസമയം, കൊല്ലപ്പെട്ട യുവതിയുടെ കുടുംബം താമസിക്കുന്ന ഹൗസി൦ഗ് കോളനിയുടെ പ്രധാന കവാടം അടച്ച താമസക്കാര്‍ അവിടേക്കു രാഷ്ട്രീയക്കാരെയും പോലീസിനെയും മാധ്യമങ്ങളെയും വിലക്കിയിരിക്കുകയാണ്. ഒപ്പം അവര്‍ക്ക് ഒന്നടങ്കം പറയാനുള്ളത് ഒന്നുമാത്രം, "സഹതാപം വേണ്ട. വേണ്ടതു നീതി മാത്രം".

എന്നാല്‍, പ്രതികളുടെ അമ്മമാരും ഇവിടെ നീതിയ്ക്കായി നിലകൊള്ളുകയാണ്. 'അവന്മാര്‍ക്ക് എന്തു ശിക്ഷ വേണമെങ്കിലും കൊടുത്തോളൂ. ഞാനുമൊരു പെണ്‍കുട്ടിയുടെ അമ്മയാണ്,' ചെന്നകേശവുലുവിന്‍റെ അമ്മ നിറകണ്ണുകളോടെ പറഞ്ഞു. 
തെലങ്കാനയിലെ ഷംഷാബാദില്‍ വനിതാ വെറ്ററിനറി ഡോക്ടറെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്ന ശേഷം തീകൊളുത്തിയ നാലു പ്രതികളില്‍ ഒരാളാണു ചെന്നകേശവുലു. കേസിലെ മറ്റൊരു പ്രതിയായ ശിവയുടെ അമ്മയും ഇതേ നിലപാടാണ് ആവര്‍ത്തിച്ചത്. 

ഇതേസമയം, പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് ശ്രമം തുടങ്ങി. യുവതിയുടെ ശരീരം കത്തിക്കുന്നതിനായി പ്രതികള്‍ കുപ്പിയില്‍ പെട്രോള്‍ വാങ്ങിയ പെട്രോള്‍ പമ്പിന്‍റെ ഉടമകള്‍ക്കെതിരെ നിയമനടപടി എടുക്കാനാവുമോ എന്ന് വിദഗ്ധാഭിപ്രായം തേടുകയാണ് പൊലീസ്. എന്നാല്‍, ചെറിയ അളവില്‍ കുപ്പിയിലും മറ്റും പെട്രോള്‍ നല്‍കാന്‍ അനുമതിയുണ്ടെന്നാണ് പെട്രോളിയം ഉല്‍പന്ന വിതരണക്കാരുടെ നിലപാട്.

വിചാരണയ്ക്കായി അതിവേഗ കോടതി സ്ഥാപിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു പറഞ്ഞു. പൈശാചിക സംഭവത്തില്‍ നടുക്കം അറിയിച്ച റാവു ആദ്യമായാണ് വിഷയത്തില്‍ പ്രസ്താവന നടത്തുന്നത്.

വെറ്ററിനറി ഡോക്ടറായ യുവതിയെ ബുധനാഴ്ച രാത്രിയോടെയാണ് നാലംഗ സംഘം കൂട്ട ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ ഹൈദരാബാദ്-ബംഗളൂരു ദേശീയ പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Read More