Home> India
Advertisement

Morbi Bridge Collapse Update: ഉന്നതതല യോഗം നടത്തി പ്രധാനമന്ത്രി, ചൊവ്വാഴ്ച ദുരന്തസ്ഥലം സന്ദർശിക്കും

ഉന്നതതല യോഗത്തില്‍ രക്ഷാപ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ചൊവ്വാഴ്ച പ്രധാനമന്ത്രി മോദി ദുരന്തസ്ഥലം സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Morbi Bridge Collapse Update: ഉന്നതതല യോഗം നടത്തി പ്രധാനമന്ത്രി, ചൊവ്വാഴ്ച ദുരന്തസ്ഥലം സന്ദർശിക്കും

Morbi Bridge Collapse Update: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗത്തില്‍ ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായത്തിനും അദ്ദേഹം നിർദ്ദേശം നൽകി. 

യോഗത്തില്‍ രക്ഷാപ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.  ചൊവ്വാഴ്ച പ്രധാനമന്ത്രി മോദി ദുരന്തസ്ഥലം സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്.  

Also Read:  Morbi Bridge Collapse: ദുരന്തത്തില്‍ 12 ബന്ധുക്കള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി BJP MP, മരണസംഖ്യ ഇനിയും കൂടുമെന്ന് നിഗമനം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ആഭ്യന്തര സഹമന്ത്രി ഹർഷ് സാംഘ്വി, ഗുജറാത്ത് ചീഫ് സെക്രട്ടറി, ഡിജിപി, സംസ്ഥാന ആഭ്യന്തര വകുപ്പിലെയും ഗുജറാത്ത് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയിലെയും നിരവധി ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. 

 മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ ഇതുവരെ 141പേര്‍ മരണപ്പെട്ടതായാണ്  റിപ്പോര്‍ട്ട്. വൈകുന്നേരത്തോടെ ദുരന്ത സ്ഥലത്തെ മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചിൽ താത്കാലികമായി നിർത്തിവച്ചു.  തിരച്ചിൽ വീണ്ടും നാളെ പുനരാരംഭിക്കും. 100 ലധികം മൃതദേഹങ്ങൾ ചെളിയിൽ താഴ്ന്നിരിക്കാമെന്നാണ് നിഗമനം. 
 
 മോര്‍ബിയില്‍  മച്ഛുനദിയ്ക്ക്  കുറുകേ നിര്‍മിച്ചിരുന്ന തൂക്കുപാലം, ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് തകര്‍ന്നുവീണത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള  ഈ തൂക്കുപാലം അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ഗുജറാത്തി പുതുവർഷമായ ഒക്ടോബർ 26 നാണ്  വീണ്ടും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.
 
 അതേസമയം, സംഭവത്തില്‍  9 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലത്തിൻ്റെ അറ്റകുറ്റപ്പണി നടത്തിയവരാണ് നിലവില്‍ അറസ്റ്റിലാhയത്. സർക്കാരിന്‍റെ ടെൻഡർ നേടിയ സ്വകാര്യ ട്രസ്റ്റായ ഒരെവയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്.  പാലം നിയന്ത്രിക്കുന്ന ഒരെവ ഗ്രൂപ്പിന്‍റെ  രണ്ട് മാനേജർമാരും രണ്ട് ടിക്കറ്റ് ബുക്കിംഗ് ക്ലാർക്കുമാരും ഇവരിൽ ഉൾപ്പെടുന്നു.

വിവിധ ഏജൻസികൾ നടത്തുന്ന രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ആഭ്യന്തര സഹമന്ത്രി ഹർഷ് സാംഘ്വിയും ഞായറാഴ്ച രാത്രി മോർബിയിൽ തങ്ങിയിരുന്നു.  
ദേശീയ ദുരന്ത നിവാരണ സേനയുടെ   അഞ്ച് ടീമുകൾ, സംസ്ഥാന ദുരന്ത നിവാരണ സേനയുടെ   ആറ് പ്ലാറ്റൂണുകൾ, വ്യോമസേനയുടെ ഒരു സംഘം, കരസേനയുടെ രണ്ട് യൂണിറ്റുകൾ, നാവികസേനയുടെ രണ്ട് ടീമുകൾ എന്നിവയാണ് സംസ്ഥാനത്ത് രക്ഷപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More