ന്യൂഡൽഹി: ബജറ്റ് സമ്മേളനത്തിൽ മുത്തലാഖ് ബിൽ പാസാക്കാൻ കഴിഞ്ഞേക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കൂടാതെ മുത്തലാഖ് ബിൽ പാസാക്കുന്നതിന് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ സഹകരണം മോദി ആവശ്യപ്പെട്ടു. സമ്മേളനത്തിന് മുമ്പായി പാർലമെൻറിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം അഭ്യര്‍ഥിച്ചത്. കൂടാതെ
കഴിഞ്ഞ പാർലമെൻറ് സമ്മേളനത്തിൽ മുത്തലാഖ് ബിൽ പാസാക്കാനായില്ലെന്നും മുസ്ലിം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് ഈ നിയമം പാസ്സാക്കേണ്ടത് അനിവാര്യമാണെന്നും മോദി പറഞ്ഞു. ബില്‍ പാസാക്കി മുസ്ലിം സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പു വരുത്താമെന്നും അദ്ദേഹം ട്വിട്ടെരില്‍ കുറിച്ചു.
രാജ്യത്തിന്റെ വളർച്ചക്ക് പുതു ഊര്‍ജ്ജം പകരുന്ന ബജറ്റായിരിക്കും 2018 ലെ ബജറ്റെന്നും, ലോകം മുഴുവൻ ഇന്ത്യയെ ഉറ്റുനോക്കുന്ന സാഹചര്യത്തില്‍ ഈ ബജറ്റ് സമ്മേളനം സുപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
I make a humble request to all parties that we can pass the bill on Triple Talaq. We have to pass this bill and protect the Muslim women: PM @narendramodi
— PMO India (@PMOIndia) January 29, 2018