Home> India
Advertisement

രാജസ്ഥാന്‍ നിയമസഭാ മന്ദിരത്തില്‍ പ്രേതബാധയുണ്ടെന്ന് എംഎല്‍എമാര്‍

രാജസ്ഥാന്‍ നിയമസഭാ മന്ദിരത്തില്‍ പ്രേതബാധയുണ്ടെന്ന് എംഎല്‍എമാര്‍

ജയ്പൂര്‍‍: രാജസ്ഥാനിലെ നിയമസഭാ മന്ദിരത്തില്‍ പ്രേതബാധയുണ്ടെന്ന് എംഎല്‍എമാര്‍ ആരോപിക്കുന്നു മത്രമല്ല പ്രേതബാധ ഉടന്‍ ഒഴിപ്പിക്കല്‍ പൂജകള്‍ നടത്തണമെന്നും ആവശ്യം.  

സിറ്റിങ് എംഎല്‍എമാരായ കീര്‍ത്തി കുമാരി, കല്യാണ്‍ സിങ് എന്നിവരുടെ  മരണമാണ് ഇങ്ങനെയൊരു വിശ്വാസം രൂപപ്പെടാന്‍ കാരണം. ശ്മശാനമിരുന്ന സ്ഥലത്താണു നിയമസഭ പണിതതെന്നും. അതാണു പ്രേതബാധയുണ്ടാകാന്‍ കാരണമെന്നുമാണ് എംഎല്‍എമാരുടെ ആരോപണം. 2001 ല്‍ ആണ് ഇവിടെ നിയമസഭാ മന്ദിരം നിര്‍മ്മിച്ചത്.  ബാധയൊഴിപ്പിക്കാന്‍ യാഗം നടത്തണമെന്നാണ് ഇവരുടെ ആവശ്യം.

ബിജെപി എംഎല്‍എമാരായ ഹബീബുര്‍ റഹ്മാനും കലുലാല്‍ ഗുര്‍ജറുമാണ് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയോട് നിയമസഭയില്‍ വച്ച് ഇക്കാര്യം അറിയിച്ചത്. അതേസമയം, അന്ധവിശ്വാസം പരത്തുകയാണെന്ന് പറഞ്ഞ് ചില എംപിമാര്‍ എതിര്‍പ്പ് അറിയിച്ചിട്ടുമുണ്ട്. ഇത്തരം ആരോപണം ഉന്നയിക്കുന്നവര്‍ ദുര്‍ബലഹൃദയരാകാമെന്നാണ് കോണ്‍ഗ്രസ് നേതാവ് ധീരജ് ഗുര്‍ജറുടെ അഭിപ്രായം.

നിയമസഭയില്‍ പ്രേതബാധയുണ്ടെന്ന ചില എംഎല്‍എമാരുടെ കാഴ്ചപ്പാട് അടിസ്ഥാനരഹിതമാണെന്ന് ബിജെപി എംഎല്‍എ ബി. സിങ്ങും അറിയിച്ചു. ഇങ്ങനെയൊരു വിശ്വാസം ഉണ്ടെങ്കില്‍ ഒരുസമയത്ത് ഇവിടെ 200 എംഎല്‍എമാര്‍ ഒരിക്കലും ഉണ്ടാവില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More