Home> India
Advertisement

Akhilesh Yadav on Dynasty Politics: കുടുംബമുള്ളവര്‍ക്കേ കുടുംബാംഗങ്ങളുടെ വേദനയും കഷ്ടപ്പാടും മനസ്സിലാക്കാൻ കഴിയൂ... അഖിലേഷ് യാദവ്

ഉത്തര്‍ പ്രദേശ്‌ നിയമസഭ തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് നീങ്ങുകയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് ഗോദയില്‍ പോരാട്ടത്തിന് ഇറങ്ങിക്കഴിഞ്ഞു.

Akhilesh Yadav on Dynasty Politics: കുടുംബമുള്ളവര്‍ക്കേ  കുടുംബാംഗങ്ങളുടെ വേദനയും കഷ്ടപ്പാടും  മനസ്സിലാക്കാൻ കഴിയൂ... അഖിലേഷ് യാദവ്

Lucknow: ഉത്തര്‍ പ്രദേശ്‌ നിയമസഭ തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്  നീങ്ങുകയാണ്.   എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് ഗോദയില്‍ പോരാട്ടത്തിന് ഇറങ്ങിക്കഴിഞ്ഞു.

മുഖ്യമന്ത്രി യോഗിയുടെ നേതൃത്വത്തില്‍, ദേശീയ നേതാക്കളെ ഒപ്പം  ചേര്‍ത്ത് BJP പടയ്ക്ക് ഒരുങ്ങുമ്പോള്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്.  

എന്നാല്‍, ശക്തമായ തിരിച്ചുവരവാണ്  SP ലക്ഷ്യമിടുന്നത്.  പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവിന്‍റെ നേതൃത്വത്തില്‍  മാസങ്ങള്‍ക്ക് മുന്‍പേ  SP തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.  സംസ്ഥാനമൊട്ടാകെ റാലി നടത്തി പ്രവര്‍ത്തകരെ ആവേശം കൊള്ളിയ്ക്കുകയാണ് അഖിലേഷ്.  

Also Read: FIR against Mark Zuckerberg: SP അദ്ധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരെ വിവാദ പോസ്റ്റ്, FB CEO മാർക്ക് സക്കർബർഗിനെതിരെ എഫ്ഐആർ

BJP യുടെ പ്രധാന തട്ടകമായ ബുന്ദേൽഖണ്ഡിലാണ്  ഈ ദിവസങ്ങളില്‍  അഖിലേഷ് റാലി നടത്തുന്നത്.  2022 ലെ നിയമസഭാ  തിരഞ്ഞെടുപ്പിൽ  തന്‍റെ  വിജയം  ഉറപ്പിക്കാന്‍   ഒരു തന്ത്രവും സ്വീകരിക്കുന്നതിൽ നിന്ന് അദ്ദേഹം പിന്മാറുന്നില്ല.  ഒരു അവസരവും നഷ്ടപ്പെടുത്താനും  അദ്ദേഹം  ആഗ്രഹിക്കുന്നില്ല. 

BJP മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നേരെ ഉയര്‍ത്തുന്ന  പ്രധാന ആയുധമാണ് മക്കള്‍ രാഷ്ട്രീയം.  ഇതിനും അദ്ദേഹം  ചുട്ട മറുപടി നല്‍കിയിരിയ്ക്കുകയാണ്.  അതായത് , കുടുംബമുള്ളവര്‍ക്കേ  കുടുംബാംഗങ്ങളുടെ വേദനയും കഷ്ടപ്പാടും  മനസ്സിലാക്കാൻ കഴിയൂ എന്ന് അദ്ദേഹം   ചൂണ്ടിക്കാട്ടി.  തിരഞ്ഞെടുപ്പ് രഥയാത്രയ്ക്കിടെ അഖിലേഷ് യാദവ് ബുന്ദേൽഖണ്ഡിലെ ലളിത്പൂരിൽ എത്തിയിരുന്നു.അവിടെ ഒരു പൊതുയോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

അദ്ദേഹം ലക്ഷ്യമിട്ടത്  ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണെന്ന് വ്യക്തം. അതായത്  BJP യുടെ ഭാഗത്തുനിന്നും രൂക്ഷ പ്രതികരണം  പ്രതീക്ഷിച്ചുകൊണ്ട് തന്നെയാണ് അദ്ദേഹം മറുപടി നല്‍കിയത്.  

ഇപ്പോള്‍ അധികാരത്തിലിരിയ്ക്കുന്ന  BJP സര്‍ക്കാരിന് അഖിലേഷ് നല്‍കുന്ന വെല്ലുവിളി 2012 നെയാണ് ഓര്‍മ്മിപ്പിക്കുന്നത്.  രാഷ്രീയ അനുഭവ പരിചയം ഇല്ലാതെതന്നെ   അധികാരത്തിലിരുന്ന മായാവതി സര്‍ക്കാരിന് വലിയ വെല്ലുവിളി ഉയര്‍ത്താനും അധികാരം പിടിച്ചെടുക്കാനും അഖിലേഷിന് കഴിഞ്ഞിരുന്നു.  അക്കാലത്ത്  സംസ്ഥാനമൊട്ടാകെ വ്യാപിക്കുന്ന പര്യാടനം അദ്ദേഹം നടത്തിയിരുന്നു.  രാഷ്ട്രീയ പരിചയം ഇല്ലാതിരുന്ന കാലത്ത്   തന്‍റെ അഭിപ്രായം പരസ്യമായി നിലനിർത്തുന്നതിൽ അദ്ദേഹം വിജയിച്ചു. സംസ്ഥാനത്തെ ജനങ്ങൾ അദ്ദേഹത്തെ വിശ്വസിക്കുകയും സംസ്ഥാനത്ത് സമാജ്‌വാദി പാർട്ടി സർക്കാർ രൂപീകരിക്കുന്നതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു. 

ഇപ്പോള്‍ സംസ്ഥാനത്ത് BJP സർക്കാരാണ് ഉള്ളത്.  സംസ്ഥാനത്ത് എല്ലാം വളരെ നന്നായി നടക്കുന്നതായി  മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെടുമ്പോള്‍  സാധാരണക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉന്നയിച്ച് ഭരണകക്ഷിക്ക് തലവേദന  സൃഷ്ടിക്കാനാണ് സമാജ്‌വാദി പാർട്ടി ശ്രമിക്കുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More