Home> India
Advertisement

ജമ്മു കശ്മീരില്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു; രണ്ട് മരണം

സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. ബഡ്ഗാമിലാണ് വിമാനം തകർന്ന് വീണത്.

ജമ്മു കശ്മീരില്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു; രണ്ട് മരണം

ബഡ്ഗാം: ജമ്മു കശ്മീരില്‍ വായുസേനയുടെ ജെറ്റ് വിമാനം തകര്‍ന്നുവീണു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. ബഡ്ഗാമിലാണ് വിമാനം തകർന്ന് വീണത്. 

രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ടതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൈലറ്റും സഹപൈലറ്റും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.  പോലീസും സുരക്ഷാസേനയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

 

 

 

 

Read More