Home> India
Advertisement

കാശ്മീരിൻരെ പ്രത്യേക പദവിക്ക് പാകിസ്ഥാനോട് ചോദിക്കണോ? മെഹബൂബ മുഫ്തിയുടെ ഭീക്ഷണി

ആർട്ടിക്കിൾ 370,35 എന്നിവ പുനസ്ഥാപിക്കണമെന്ന് അവർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു

കാശ്മീരിൻരെ പ്രത്യേക പദവിക്ക് പാകിസ്ഥാനോട് ചോദിക്കണോ? മെഹബൂബ മുഫ്തിയുടെ ഭീക്ഷണി

ന്യൂഡൽഹി : കാശ്മീരിൻരെ (jammu and Kashmir) പ്രത്യേക പദവിക്ക് പാകിസ്ഥാനോട് ചോദിക്കണോ എന്ന് പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി. ശ്രീനഗറിൽ നടന്ന ഒരു പൊതു പരിപാടിയ്ക്കിടെയാണ് മുഫ്തി ഭീക്ഷണി മുഴക്കിയത്.

കാശ്മീർ തങ്ങളിൽ നിന്നും തട്ടിയെടുത്തതാണെന്നും അത് തിരികെ ആവശ്യപ്പെടുകയാണെന്നും മുഫ്തി പറഞ്ഞു. കേന്ദ്ര സർക്കാരിനോട് (central government) ഇത് സംബന്ധിച്ച് ആവശ്യപ്പെടുമ്പോഴെല്ലാം അവർ ക്ഷുഭിതരാകുകയാണ് ചെയ്യുന്നത്.

ALSO READ: മാതാവിനെ സന്ദര്‍ശിക്കാന്‍ മദനിക്ക് അനുമതി 

ജമ്മു കശ്മീരിലെ ജനങ്ങളെ ആവശ്യമുണ്ടെങ്കിൽ തങ്ങളുടെ അഭിമാനവും വ്യക്തിത്വവും തിരികെ തരണം. സംസ്ഥാനത്തിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ ഇനി പാകിസ്താനോട് ആവശ്യപ്പെടണോയെന്നാണ് മുഫ്തി ചോദിച്ചത്.

ആർട്ടിക്കിൾ 370,35 എന്നിവ പുനസ്ഥാപിക്കണമെന്ന് അവർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 2019 ഒാഗസ്റ്റ് അഞ്ചിലെ തീരുമാനം ജമ്മുകാശ്മീരിലെ (Jammu) ജനങ്ങൾക്കോ പിഡിപിക്കോ സ്വീകാര്യമല്ലെന്നും അവർ പറഞ്ഞു. കേന്ദ്രസർക്കാർ നൽകിയത് വലിയൊരു മുറിവാണ് അതിൽ ശബ്ദമുയർത്തി കരയാൻ പോലും  പാടില്ലെന്നതും അവർ ആരോപിച്ചു.

Also Read: PM Kisan Yojana: എട്ടാമത്തെ ഗഡുവായ 2000 രൂപ ഏപ്രിലിൽ ലഭിക്കും

കശ്മീരിലെ യുവാക്കൾ ആയുധമെടുക്കരുതെന്നും സമാധാനത്തിന്റെ രീതി പിന്തുടരണമെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു. 2019 ഓഗസ്റ്റിലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ പിൻവലിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
Read More