Home> India
Advertisement

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഔപചാരികതയുടെ പെരിലെന്ന് മമത ബാനാര്‍ജി

കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി മമത ബാനാര്‍ജി പൗരത്വ ഭേദഗതി നിയമത്തിനോടും ദേശീയ പൗരത്വ രജിസ്റ്ററിനോടുമുള്ള എതിര്‍പ്പിനെ കുറിച്ചും എന്ത് കൊണ്ടാണ് എതിര്‍ക്കുന്നതെന്നും പ്രധാനമന്ത്രിയോട് വിശദീകരിച്ചെന്ന് മാധ്യമങ്ങളെ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന് കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ട 38,000 കോടി ഉടന്‍ നല്‍കണമെന്നും 15 മിനുട്ട് നീണ്ട കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രിയോട് മമത അഭ്യര്‍ഥിച്ചു.പ്രധാനമന്ത്രിയും രാഷ്ട്രപതിയും സംസ്ഥാനത്ത് എത്തുമ്പോഴെല്ലാം കൂടിക്കാഴ്ച നടത്താറുണ്ട്‌ എന്ന് പറഞ്ഞ മമത ഔപചാരികതയുടെ പേരിലാണ് കൂടിക്കാഴ്ച നടത്തിയതെന്ന് കൂട്ടിച്ചേര്‍ത്തു.

ബാബുല്‍ ചുഴലിക്കാറ്റ് നഷ്ടപരിഹാരത്തെ കുറിച്ച് പ്രധനമന്ത്രിയെ ഓര്‍മിപ്പിച്ച മമത സംസ്ഥാനത്തിന് ആ തുക അത്യാവശ്യമാണെന്നും അത് ചൊദിച്ചുവാങ്ങേണ്ടത് തന്‍റെ കടമയാണെന്നും വിശദീകരിച്ചു.രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്‍ക്കത്തയിലെത്തിയത്.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടക്കുകയാണ്.പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മമത ബാനാര്‍ജി തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ഥി വിഭാഗം പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു.

Read More