Home> India
Advertisement

"മീ ​ടൂ കേ​സ്': പ്രി​യാ​ ര​മ​ണി​യോ​ട് ഹാ​ജ​രാ​കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശം

മു​ന്‍ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി എം.​ജെ.​അ​ക്ബ​ര്‍ ന​ല്‍​കി​യ മാ​ന​ന​ഷ്ട​ക്കേ​സി​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക പ്രി​യാ​ ര​മ​ണി​യോ​ട് ഹാ​ജ​രാ​കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശം. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കോ​ട​തി പ്രി​യാ ​ര​മ​ണി​ക്ക് സ​മ​ന്‍​സ് അ​യ​ച്ചു.

ന്യൂ​ഡ​ല്‍​ഹി: മു​ന്‍ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി എം.​ജെ.​അ​ക്ബ​ര്‍ ന​ല്‍​കി​യ മാ​ന​ന​ഷ്ട​ക്കേ​സി​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക പ്രി​യാ​ ര​മ​ണി​യോ​ട് ഹാ​ജ​രാ​കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശം. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കോ​ട​തി പ്രി​യാ ​ര​മ​ണി​ക്ക് സ​മ​ന്‍​സ് അ​യ​ച്ചു. 

ഫെ​ബ്രു​വ​രി 25ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് ഡ​ല്‍​ഹി പ​ട്യാ​ല​ഹൗ​സ് കോ​ട​തി​യു​ടെ നി​ര്‍​ദേ​ശം. "മീ ​ടൂ' ക്യാമ്പയിനി​ലൂ​ടെ ത​നി​ക്കെ​തി​രെ പ്രിയാ ​ര​മ​ണി ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി അ​ക്ബ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് കോ​ട​തി​യു​ടെ നി​ര്‍​ദേ​ശം. 

"പ്രി​യാ​ ര​മ​ണി വ്യ​ക്ത​മാ​യ ല​ക്ഷ്യ​ത്തോ​ടെ, പ​ക​യോ​ടെ ത​ന്നെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി'. 20 വ​ര്‍​ഷം മു​ന്‍​പ് ന​ട​ന്നു​വെ​ന്ന് പ​റ​യു​ന്ന സം​ഭ​വ​ത്തി​ല്‍ അ​ന്ന് അ​ധി​കൃ​തരെ സ​മീ​പി​ക്കാ​തെ വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റ് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ത​ന്നെ അ​പ​മാ​നി​ച്ചു​. എന്നീ കാര്യങ്ങളാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

ആ​രോ​പ​ണ​ത്തി​ന് പി​ന്നി​ല്‍ അ​ജ​ന്‍​ഡ​യു​ണ്ടെ​ന്നും ത​ന്‍റെ സ​ല്‍​പ്പേ​ര് ക​ള​ങ്ക​പ്പെ​ടു​ത്തി​യെ​ന്നും പ​റ​ഞ്ഞി​രു​ന്ന ഹ​ര്‍​ജി​യി​ല്‍ ഐ​പി​സി 499, 500 വ​കു​പ്പു​ക​ള്‍ പ്ര​കാ​രം പ്രി​യാ​ര​മ​ണി​യെ ശി​ക്ഷി​ക്ക​ണ​മെ​ന്നും എം.​ജെ. അ​ക്ബ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

 

 

Read More