Home> India
Advertisement

മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനുള്ള പിന്തുണ പുനഃപരിശോധിക്കുമെന്ന് മായാവതി

കോൺഗ്രസിന് മുന്നറിയിപ്പുമായി ബിഎസ്പി മായാവതി!!

മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനുള്ള പിന്തുണ പുനഃപരിശോധിക്കുമെന്ന് മായാവതി

ന്യൂഡല്‍ഹി: കോൺഗ്രസിന് മുന്നറിയിപ്പുമായി ബിഎസ്പി മായാവതി!!  

മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനുള്ള പിന്തുണ പുനഃപരിശോധിക്കുമെന്നാണ് മായാവതിയുടെ മുന്നറിയിപ്പ്. തിരഞ്ഞെടുപ്പിൽ സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുന്നതിൽ കോൺഗ്രസും ബിജെപിയും ഒരു പോലെയെന്നും മായാവതി പറഞ്ഞു. 

ഗുണ ലോക്‌സഭാ മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ് മായാവതിയുടെ ഈ ഭീഷണിയ്ക്ക് പിന്നില്‍!!

ഗുണയിലെ ബിഎസ്പി സ്ഥാനാര്‍ത്ഥി ലോകേന്ദ്ര സിംഗ് രാജ്പുത് തിങ്കളാഴ്ചയാണ് കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയും സിറ്റിംഗ് എംപിയുമായ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസില്‍ അംഗമായത്. 

കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിഎസ്പി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം സഖ്യമില്ലെന്നായിരുന്നു മായാവതിയുടെ നിലപാട്. 

ആകെ 230 അംഗങ്ങളുള്ള നിയമസഭയില്‍ കോണ്‍ഗ്രസിന് 114 അംഗങ്ങളാണ് ഉള്ളത്. ബിജെപിയ്ക്ക് 109. ബിഎസ്പി 2, എസ് പി 1. ബാക്കി 5 പേര്‍ സ്വതന്ത്ര അംഗങ്ങളാണ്. ഭൂരിപക്ഷം തികയ്ക്കാന്‍ 116 അംഗങ്ങളാണ് ആവശ്യം. 

അതേസമയം, ബിഎസ്പി, എസ്പി അംഗങ്ങളും 4 സ്വതന്ത്ര അംഗങ്ങളും കമല്‍നാഥ് സര്‍ക്കാരിന് പിന്തുണ നല്‍കുന്നുണ്ട്. അതിനാല്‍ ബിഎസ്പി പിന്തുണ പിന്‍വലിച്ചാലും സര്‍ക്കാരിന് തത്ക്കാലം ഭീഷണിയില്ല.

 

 

Read More